CINEMA25/06/2023

രാജകുമാരിയിലെ ഒരു ക്നാനായ പ്രണയകഥ

Rahim Panavoor
അഖിൽ തേവർകളത്തിൽ, അഭിരാമി ഗിരീഷ് 
അഖിൽ  തേവർകളത്തിൽ  രചനയും   സംവിധാനവും നിർവഹിച്ച്  നായകനാകുന്ന ചിത്രമാണ് രാജകുമാരയിലെ ഒരു ക്നാനായ  പ്രണയ കഥ.  തേവർകളത്തിൽ എന്റർടെയ്ൻമെന്റ്സിന്റെ  ബാനറിൽ ജിത്തു ജോൺ ആണ്  ചിത്രം നിർമ്മിക്കുന്നത്.അഭിരാമി  ഗിരീഷ് ആണ് ചിത്രത്തിലെ നായിക.ആര്യൻ  ചെമ്പകശ്ശേരിൽ എന്ന  കഥാപാത്രത്തെ അഖിൽ  തേവർകളത്തിലും അന്ന ജോൺ കോട്ടൂരിനെ  അഭിരാമി ഗിരീഷും  അവതരിപ്പിക്കുന്നു. ഇരുമതത്തിൽപ്പെട്ട ആര്യന്റെയും  അന്നയുടെയും  പ്രണയകഥയാണ് ചിത്രം പറയുന്നത്.

 ദാസേട്ടൻ കോഴിക്കോട്,  സജീവ് കൊല്ലം, രാജേന്ദ്രൻ ഉണ്ണി കിടങ്ങൂർ, സുജിത് സ്വാമനാഥൻ   എന്നിവരാണ്  മറ്റു താരങ്ങൾ. മലയാളത്തിലെ പ്രമുഖ താരങ്ങളും  ഈ ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട് . രാജകുമാരി, പാലാ എന്നിവിടങ്ങളിലായാണ്  സിനിമയുടെ ചിത്രീകരണം.               
    ഛായാഗ്രഹണം : കണ്ണൻ കിടങ്ങൂർ.ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി, അഖിൽ തേവർകളത്തിൽ. സംഗീത സംവിധാനം : ഡോ. മണക്കാല ഗോപാലകൃഷ്ണൻ. പശ്ചാത്തല സംഗീതം: വിഷ്ണു മോഹൻ.ഗായകർ  : മധു ബാലകൃഷ്ണൻ,അരവിന് വേണുഗോപാൽ. പ്രോജക്ട് മാനേജർ:  സുജിത്ത്   സ്വാമനാഥൻ. പി ആർ ഒ : റഹിം പനവൂർ. കലാ സംവിധാനം: സുരേഷ് കലാപൂർവ. സ്റ്റിൽസ് : ഷാലു പേയാട്,  ഷാകിൽ കെ. ഷാജി.പ്രോജക്ട് കോ - ഓർഡിനേറ്റർ : ടിന്റു മാത്യു. അസിസ്റ്റന്റ് ഡയറക്ടർ :ടോമി ജോസഫ്.
Views: 446
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024