CINEMA17/05/2019

'റീ ക്രിയേറ്റര്‍' സിനിമയുടെ ഓഡിയോ സി ഡി പ്രകാശനം ചെയ്തു

ayyo news service
റീ ക്രിയേറ്റര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ സി ഡി പ്രകാശനം തുളസീദാസ്  ജിമ്മി കിടങ്ങറയ്ക്ക് സി ഡി നല്‍കി നിര്‍വ്വഹിക്കുന്നു.   അഖില ആനന്ദ്, അന്‍വര്‍ സാദത്ത്, അരുണ്‍രാജ് പൂത്തണല്‍ തുടങ്ങിയവര്‍ സമീപം.
സിനിമയിലെ യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന, അരുണ്‍രാജ് പൂത്തണല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന റീ ക്രിയേറ്റര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ സി ഡി പ്രകാശനം തിരുവനന്തപുരത്ത് നടന്നു.  ചലച്ചിത്ര സംവിധായകനും നടനുമായ തുളസീദാസ് സംവിധായകനും ഗായകനുമായ ജിമ്മി കിടങ്ങറയ്ക്ക് സി ഡി നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.  ഗായകരായ അന്‍വര്‍ സാദത്ത്, വിഷ്ണുനമ്പൂതിരി, അഖിലാ ആനന്ദ്, വീണാ സുജിത്ത് ചിത്രത്തിലെ നായകന്‍ ഏയ്ഞ്ചല്‍ മോഹന്‍, നായികമാരില്‍ ഒരാളായ  ദേവിക സുരേഷ്, നടന്‍ സന്തോഷ്‌കൃഷ്ണ, വിജികൃഷ്ണ, കൃഷ്ണപ്രിയ,  വി.ഭാസ്‌കര്‍, വിശാഖ് കൃഷ്ണ, അര്‍ജുന്‍ എച്ച് നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
                                               
അന്‍വര്‍ സാദത്ത്                                                                                              അഖില ആനന്ദ്
ഓസ്ട്രിയ മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രവിത ആര്‍. പ്രസന്ന, സുനിതകുമാരി   എന്നിവര്‍   ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  ഗാനരചന: അജിത് എസ്. പിളള,  മുത്തു   വിജയന്‍,   ബാബു  നാരായണന്‍.  സംഗീതം : ബാബു നാരായണന്‍, പി.എം. രാജാപോള്‍.  ഗായകര്‍ : എം.ജി. ശ്രീകുമാര്‍, അന്‍വര്‍ സാദത്ത്, ഇഷാന്‍ ദേവ്, വിഷ്ണു നമ്പൂതിരി,  അഖിലാ ആനന്ദ്, വീണാ സുജിത്ത്.  ചിത്രത്തില്‍   അഞ്ച് ഗാനങ്ങളുണ്ട്.
  
സിഡി പ്രകാശന ചടങ്ങിൽ പങ്കെടുത്തവർ 
കുന്തം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏയ്ഞ്ചല്‍ മോഹന്‍ ആണ് ചിത്രത്തിലെ നായകന്‍.  പുതുമുഖം ലീന ഗെലോട്ട് ആണ് നായിക.  ഛായാഗ്രഹണം : തിഷാത് സ്വാമി ചെന്നൈ, വിസോള്‍ കരുനാഗപ്പളളി.  കോറിയോഗ്രാഫര്‍ : മണ്‍സൂര്‍ മായനാട്.  പി.ആര്‍.ഒ: റഹിം പനവൂര്‍.
Views: 1141
SHARE
NEWS

നവഭാവന പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ജഗതി ശ്രീകുമാറിന് പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024