തിരുവനന്തപുരം: 22 - മത് രാജ്യാന്തര ചലച്ചിത്രമേളയുടെ ആരവമറിയിച്ച് ഡെലിഗേറ്റ് പാസ്സുകളുടെ വിതരണം താര സാന്നിധ്യവും ഒച്ചപ്പാടില്ലാതെയും പ്രധാനവേദിയായ ടാഗോർ തീയറ്ററിൽ വളരെ ലളിതമായി നടന്നു. വെള്ളിത്തിരയിൽ തെളിയുന്ന ചലനചിത്രങ്ങളെ ആവേശത്തോടെ കാത്തിരിക്കുന്ന ചലച്ചിത്ര പ്രേമികൾക്ക് അവിടെയൊരുക്കിയ ഫെസ്റ്റിവൽ ഓഫീസിന്റെ ദൃശ്യം വേറിട്ടൊരു ദൃശ്യാനുഭവമായി. ആദ്യകാഴ്ചയിൽ അതൊരു വലിയ വിശാലമായ ടെറാക്കോട്ട വീടാണെന്നെ തോന്നു. പാഴ്മരത്തടിയും. ഗ്ളാസ്സും, ചണവും ചേർത്തൊരുക്കിയ ആ ദൃശ്യം പ്രകാശ ക്രമീകരണം കൊണ്ടു രാത്രിയിൽ അതിമനോഹരമാണ്.
ആദ്യം നമ്മുടെ കണ്ണുടക്കുന്നത് ടെറാകോട്ടയിലാണെങ്കിലും അതിനുമുന്നിൽ സ്ഥാപിച്ചിരിക്കുന്ന മറ്റൊരു കൈകലയുടെ പൂര്ണതയായ ആദ്യകാല സിനിമ പ്രൊജക്റ്ററാകും നമ്മളെ കൂടുൽ ആകർഷിക്കുക. സ്പോഞ്ചിന്റെ വകഭേദമായ ഫോം ഉപയോഗിച്ചാണ് അതുണ്ടാക്കിയിരിക്കുന്നത്. പൂർണമായും പരിസ്തിക്കിണങ്ങായ നിർമാണം. ചലച്ചിത്രമേളയുടെ എല്ലാവേദികളിലും ഈ ടെറാകോട്ട കലയുടെ നിർമിതി തന്നെ ആയിരിക്കുമെന്ന് സ്റ്റേജ് ഡിസൈനർ ഹൈലേഷ് പറഞ്ഞു. വെള്ളിയാഴ്ച ചലച്ചിത്ര സദ്യക്ക് തുടക്കമാകുന്നതുകൊണ്ട് രാപകൽ അധ്വാനത്തിലാണ് ഹൈലേഷ് ഡിസൈൻസിന്റെ സാരഥി ഹൈലേഷും സംഘവും.
പ്രൊജക്റ്റർ ഹൈലേഷ് കലാകാരന്മാർക്ക് നിർദേശങ്ങൾ നൽകുന്നു
2003 ൽ പ്രധാന രൂപകല്പകനായ സൂര്യ കൃഷ്ണമൂർത്തിയ്ക്കുവേണ്ടി ബാക്ക്ഡ്രോപ് ഡിസൈൻചെയ്തുകൊണ്ട് തുടക്കമിട്ട ഹൈലേഷ് ഡിസൈൻസ് ഐ എഫ് എഫ് കെയുടെ സ്വതന്ത്ര ഭാഗമായിട്ട് ഇപ്പോൾ 13 വയസ്സ് ആയിരിക്കുന്നു. വ്യത്യസ്തവും പുതുമയും പരിഥിതിസൗഹാർദവുമാണ് ഹൈലേഷ് ഡിസൈനിന്റെ പ്രേത്യകത. പുതിയ സങ്കേതമായ എൽ ഇ ഡി വാളുകളാണ് തന്റെ ഈ മേഖലയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറയുന്നു. നിരവധി കലാകാരന്മാർക്ക് പണി നഷ്ടപ്പെടുത്തിയ പരിസ്ഥിക്ക് വില്ലനായ ഫ്ളക്സിന്റെ കടന്നുവരവ് പോലെയാണ് എൽ ഇ ഡി വാളുകൾ അത് തന്റെ മേഖലയിലും തൊഴിൽ നഷ്ടപ്പെടുത്താമെന്നും ഹൈലേഷ് പറയുന്നു.