Mobirise Website Builder v4.9.3
CINEMA03/12/2016

ടൂറിങ് ടാക്കീസിന്റെ അവസാന പ്രദർശനം ഞായറാഴ്ച

ayyo news service
തിരുവനന്തപുരം:ചലച്ചിത്ര മേളയുടെ വരവറിയിച്ച് കേരള ചലച്ചിത്ര അക്കാദമി ഒരുക്കിയ ടൂറിങ് ടാക്കീസ് ഞായറാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. ഫിലിം സൊസൈറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടൂറിങ് ടാക്കീസ് നവംബര്‍ ഒന്നിന് കാസര്‍കോട്ട് നിന്നാണ് യാത്ര തുടങ്ങിയത്. മുന്‍ ചലച്ചിത്രമേളകളില്‍ സുവര്‍ണചകോരം ലഭിച്ച ചിത്രങ്ങള്‍ 14 ജില്ലകളിലും പ്രദര്‍ശിപ്പിച്ച ശേഷമാണ് ടൂറിങ് ടാക്കീസ് തിരുവനന്തപുരത്ത് എത്തുന്നത്. സമാപന പരിപാടികള്‍ ശംഖുമുഖത്ത് നാളെ വൈകുന്നേരം അഞ്ചു മണിക്ക് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, ഊരാളി ബാന്‍ഡിന്റെ സംഗീത വിരുന്നും 2014 ല്‍ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ജയരാജിന്റെ 'ഒറ്റാല്‍' എന്ന സിനിമയുടെ പ്രദര്‍ശനവും നടക്കും.


Views: 1552
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
L ONLY