കൊച്ചി:സ്ത്രീ - ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യമായി കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ട്രാൻസ് വുമൺ നേഹ നായികയായ പി.അഭിജിത്ത് സംവിധാനം ചെയ്ത ചിത്രം 'അന്തരത്തി'ലെ വീഡിയോ സോങ്ങ് റിലീസായി. കേരളത്തിലെയും തമിഴ്നാട്ടിലെയും ട്രാൻസ്ജെൻഡർ സുഹൃത്തുക്കൾക്കൊപ്പം ഗായിക സിതാര കൃഷ്ണകുമാറും ചേർന്നാണ് ഗാനം റിലീസ് ചെയ്തത്.
മ്യൂസിക് 247 ലൂടെയാണ് പാട്ട് പുറത്തിറങ്ങിയത്. സംഗീതം രാജേഷ് വിജയ് യുടേതാണ് .പിന്നണി ഗായകനായ രാജേഷ് വിജയ് ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്ന സിനിമയാണ് അന്തരം. ഗാനരചന അജീഷ്ദാസൻ നിർവഹിച്ചിരിക്കുന്നു. ഗാനം പുറത്ത് വിട്ട് മണിക്കുറുകൾക്കകം സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മാറികഴിഞ്ഞു. ഫോട്ടോ ജേർണലിസ്റ്റ് പി.അഭിജിത്തിൻ്റെ ആദ്യ സിനിമയാണ് അന്തരം .