ഹിമാശങ്കര്‍ ഹിമാശങ്കറിന്റെ അഭിനയ മേന്‍മ കൊണ്ടും പ്രമേയത്തിന്റെയും സംവിധാനത്തിന്റെയും മികവ് കൊണ്ടും ശ്രദ്ധേയമായ ഹ്രസ്വചിത്രമാണ് യക്ഷം. ഏറെ ഹൃദ്യമായ ഈ ഹ്രസ്വ ചിത്രത്തിന്റെ സംവിധായകന്‍ ജിതിന്‍ രാജഗോപാലാണ്. തടിയന്‍സ് മീഡിയയുടെ ബാനറില്‍ ഉണ്ണികൃഷ്ണന്‍ ഡി ആനയടിയാണ് ഈ ഹ്രസ്വചിത്രം നിര്‍മ്മിച്ചത്. ലാല്‍ജി കട്ടിപ്പറമ്പനാണ് രചയിതാവ്.
ഒരു ഇരുട്ട്മുറിയില്‍ ആൺ കഥാപാത്രത്തിനു മുമ്പില്‍ കയറി വരുന്ന പേരില്ലാത്ത, നിഗൂഢതകള്‍ ഒളിപ്പിച്ചിരിക്കുന്ന, സര്‍പ്പമുഖിയായ, പ്രൗഢ മുഖഭാവമുള്ള സ്ത്രീ കഥാപാത്രത്തെയാണ് ഹിമാശങ്കര്‍ ഈ ഹ്രസ്വചിത്രത്തില്‍ അവതരിപ്പിക്കുന്ന ത്. അരുൺ സി. കുമാര്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുുന്നു .
കാവ്യം പോലെ മനോഹരമായ ഈ ഹ്രസ്വചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് സോമശേഖരനാണ്. സംഗീതം: ഗോപീകൃഷ്ണന്‍. എഡിറ്റിംഗ് : ലിനോയ് വര്‍ഗ്ഗീസ്. മേക്കപ്പ് : ബിജു പോത്തന്‍കോട്. കോസ്റ്റൂംസ് : നിമ്യലാല്‍. കലാസംവിധാനം : രാഹുല്‍ ലാല്‍. പ്രൊഡക്ഷന്‍ കൺട്രോളര്‍ : അജയ് ശ്രീജയന്‍. സ്റ്റില്‍സ് : ആദര്‍ശ് എം.എസ്. അസോസ്സിയേറ്റ് ഡയറക്‌ടേഴ്‌സ് : പ്രവീൺ കാര്യാല്‍, ആദര്‍ശ് കൃഷ്ണ. അസോസ്സിയേറ്റ് ക്യാമറാമാന്‍ : അരുൺ പരമേശ്വര്‍. ടൈറ്റില്‍ ഡിസൈന്‍: പവിശങ്കര്‍.