തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 10ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ജൂണ്‍ 16 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ മത്സര വിഭാഗത്തിലേക്ക് അപേക്ഷകള്‍ മേയ് 10 വൈകിട്ട് അഞ്ച് വരെ www.iffk.in ല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഷോര്‍ട്ട് ഫിക്ഷന്‍ (40 മിനിട്ടില്‍ താഴെ), ഷോര്‍ട്ട് ഡോക്യുമെന്ററി (40 മിനിട്ടില്‍ താഴെ), ലോംങ് ഡോക്യുമെന്ററി (40 മിനിട്ടില്‍ കൂടിയത്), അനിമേഷന്‍, ക്യാമ്പസ് ഫിലിം വിഭാഗങ്ങളിലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 2016 ഏപ്രില്‍ 30 ന് ശേഷം നിര്‍മ്മിച്ച ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ പരിഗണിക്കുക.