കൊച്ചി: താരപോരാട്ടം നടക്കുന്ന പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ബി.ഗണേഷ്കുമാറിന്റെ പ്രചരണത്തിന് നടന് മോഹന്‍ലാല്‍ പോയതില്‍ പ്രതിഷേധിച്ച് നടന് സലിം കുമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവച്ചു. സംഘടനയുടെ തലപ്പത്തുള്ളവര്‍ താരങ്ങള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങരുതെന്നും വോട്ടു പിടിക്കരുതെന്നും മുമ്പ് നിര്‍ദേശിച്ചിരുന്നതായും ഇതില്‍ വീഴ്ചയുണ്ടായതായും സലിം കുമാര്‍ ആരോപിച്ചു.
അതേസമയം മോഹന്‍ലാലിന്റെ പത്തനാപുരത്തേയ്ക്കുള്ള വരവിൽ തനിക്ക് അതിയായ വേദനമുണ്ടെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ നടന് ജഗദീഷിന്റെ പ്രതികരണം.
പത്തനാപുരത്ത് ആര് പ്രചരണത്തിന് വന്നാലും താന്‍ തന്നെ വിജയിക്കുമെന്ന് സിനിമാ താരവും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ഭീമന് രഘുവും പ്രതികരിച്ചു.