Mobirise Website Builder v4.9.3
CINEMA02/04/2023

താലി കത്തിച്ച് രൂപേഷ് മുരുകനും കൂട്ടുകാരും, 'ദ്രൗപതി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

P R Sumeran
കൊച്ചി: നവാഗതനായ രൂപേഷ് മുരുകൻ സംവിധാനം ചെയുന്ന പുതിയ ചിത്രം 'ദ്രൗപതി' യുടെ  ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പ്രമുഖ ചലച്ചിത്ര താരങ്ങളായ  ഹരീഷ് പേരടി, സജിത മഠത്തിൽ,ശ്രീജിത്ത്‌ രവി,പാഷാണം ഷാജി,നീന കുറുപ്പ്,മനു മാർട്ടിൻ, സംവിധായകരായ അവിര റബേക്ക, മഹേഷ്‌ കേശവ്,പി. കെ ബാബുരാജ്,മിനി ഐ. ജി,സംഗീത സംവിധായകൻ റിനിൽ ഗൗതം ,ഡി വൈ എഫ് ഐ ഭാരവാഹികളായ ശ്യാമ പ്രഭ, പ്രമോദ് കോട്ടൂളി എന്നിവരുടെ ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഓസ്കാർ നോമിനിയും 'മഡ്‌ഡി' എന്ന ചിത്രത്തിൻ്റെ  ക്യാമറ ചെയ്ത കെ ജി രതീഷ് ആണ് ഈ ചിത്രത്തിൻ്റെ  ക്യാമറ, ചലിപ്പിക്കുന്നത് കോമഡി സ്റ്റാർസിലൂടെ പ്രിയങ്കരനായ ശിവമുരളിയും ചിത്രത്തിൻ്റെ സംവിധായകനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് .  '.ചപ്പാകുത്ത് ' എന്ന ചിത്രത്തിലൂടെ അവാർഡിനർഹനായ സുനിൽ ആണ് എഡിറ്റർ,  സംഗീതം - റിനിൽ ഗൗതം.ഗാനരചന -സാൻ  മലയാളത്തിലെയും. തമിഴിലെയും  പ്രമുഖരായ താരങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കൾ.


Views: 595
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
L ONLY