നന്ദന്‍ സക്‌സേന, കവിത ബഹല്‍
തിരുവനന്തപുരം: ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ക്വാര്‍ക്ക് ശില്പശാലയ്ക്ക് തുടക്കമായി. ഡിജിറ്റല്‍ സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടിയില്‍ ദേശീയ അവാര്‍ഡ് ജേതാക്കളായ നന്ദന്‍ സക്‌സേന, കവിത ബഹല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ഫോട്ടോഗ്രഫി, സിനിമാ നിര്‍മ്മാണം, റെക്കോര്‍ഡിങ്, എഡിറ്റിങ്, കളറിങ് തുടങ്ങി സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടക്കും. നവീന സിനിമാ നിര്‍മ്മാണ രീതികളും അതിന്റെ സാങ്കേതിക വിദ്യയും മലയാളികള്‍ക്കിടയില്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചലച്ചിത്ര അക്കാദമി ശില്പശാല സംഘടിപ്പിക്കുന്നത്.