തിരുവനന്തപുരം:ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ മികച്ച ചിത്രമായി ഹൗബം പബന്‍ കുമാര്‍ സംവിധാനം ചെയ്ത 'ഫ്‌ളോട്ടിങ് ലൈഫ്' തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
സഞ്ചു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'കപില', ജോഷി ജോസഫ് സംവിധാനം ചെയ്ത 'എ പൊയറ്റ് എ സിറ്റി ആന്റ് എ ഫുട്‌ബോളര്‍' എന്നിവയ്ക്ക് ഈ വിഭാഗത്തില്‍ ജൂറി പരാമര്‍ശം ലഭിച്ചു.
മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററി പുരസ്‌കാരം തനുമോയ് ബോസ് സംവിധാനം ചെയ്ത 'മാന്‍ ആന്റ് ദി ഓഷ്യന്‍' കരസ്ഥമാക്കി.
50,000 രുപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ അതാനു മുഖര്‍ജി സംവിധാനം ചെയ്ത 'ദി ഗേറ്റ്കീപ്പര്‍'നെ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. 50,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. നിരഞ്ജന്‍ കുമാര്‍ കുജൂര്‍ സംവിധാനം ചെയ്ത 'ഗോയിങ് ഹോം', കരുണ ബണ്‍സോടെ സംവിധാനം ചെയ്ത 'ആഫ്റ്റര്‍നൂണ്‍ ലല്ലബി' എന്നിവയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.
മികച്ച മ്യൂസിക് വീഡിയോയ്ക്കുള്ള പുരസ്‌കാരം അരുണ്‍ സുകുമാര്‍ സംവിധാനം ചെയ്ത 'തിയേ'ക്ക് ലഭിച്ചു. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. കിം യങ് ഹ്യും സംവിധാനം ചെയ്ത 'ബ്യൂട്ടിഫുള്‍ ഗ്രേ' പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹമായി.
ക്യാംപസ് ചിത്ര വിഭാഗത്തില്‍ ഇത്തവണ മികച്ച ചിത്രങ്ങളില്ല. അവിനാശ് കുമാര്‍, പ്രഹാസ് നായര്‍, സഞ്ചീവ്കുമാര്‍ എന്നിവര്‍ സംവിധാനം ചെയ്ത 'വേ ഹോം' ഉം ബാലു എം.എ., ശ്യാം മുഹമ്മദ്, വീരേശ് ഐ.വി. എന്നിവര്‍ സംവിധാനം ചെയ്ത 'റിഫഌന്‍സ്' പ്രത്യേക ജൂറി പരാമര്‍ശത്തിനര്‍ഹമായി.
പ്രശസ്ത ഛായാഗ്രാഹകന്‍ നവാസ് കോണ്‍ട്രാക്ടര്‍ ഏര്‍പ്പെടുത്തിയ മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് ഇറോം മൈപാക് അര്‍ഹനായി. 15,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരമായി ലഭിച്ചത്.