CINEMA15/12/2019

കെ. എസ്. ഹരിഹരന്റെ 'കാളച്ചേകോന്‍' ഒരുങ്ങുന്നു

Rahim Panavoor
മലബാറിന്റെ തനതു കാര്‍ഷിക സംസ്‌കാരത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു മല്‍സര വിനോദമായിരുന്ന കാളപൂട്ട് ഇതിവൃത്തമായി മലയാളത്തില്‍ ഒരു സിനിമ ഒരുങ്ങുന്നു.  ശ്രേയസ്സ് ക്രിയേഷന്‍സിന്റെ ബാനറില്‍ സുനില്‍ പാതാക്കര നിര്‍മ്മിച്ച് കെ.എസ്.ഹരിഹരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കാളച്ചേകോന്‍ ആണ് ചിത്രം. മലബാറിലെ ഒരു നാടന്‍ ഗ്രാമത്തിലെ കാളോല്‍സവവും അനുബന്ധമായി നടക്കുന്ന സംഭവങ്ങളുമായാണ് കഥ പുരോഗമിക്കുന്നത്. ജന്മിയും കര്‍ഷകനും തോളോടുതോള്‍ ചേര്‍ന്ന് കാളപ്പൂട്ടുത്സവത്തെ വരവേല്‍ക്കുന്നു. ജന്മി കുടിയാന്‍ ബന്ധം മാനുഷിക ബന്ധങ്ങളില്‍ പുതിയ അധ്യായം രചിക്കുകയാണിവിടെ. കാളയും മനുഷ്യനും തമ്മിലുള്ള അപൂര്‍വ മാനസിക ബന്ധങ്ങളുടെ നേര്‍ക്കാഴ്ചകള്‍ കഥയ്ക്ക് അഴകും മിഴിവും നല്‍കുന്നു. കണ്ണന്‍ എന്ന പച്ചയായ മനുഷ്യന്റെ അതിസാഹസിക രംഗങ്ങളും ചേന്നന്‍ ചേകോന്‍ എന്ന വില്ലന്‍ കഥാപാത്രവും സിനിമയ്ക്ക് പുതിയൊരു ത്രില്ല് നല്‍കുമെന്ന് സംവിധായകന്‍ പറഞ്ഞു. കാളപൂട്ടുമായി ബന്ധപ്പെട്ടതും മല്‍സര വിജയവുമായി ബന്ധപ്പെട്ട നിരവധി അന്ധവിശ്വാസങ്ങളും പാരമ്പര്യ കര്‍മ്മങ്ങളും മാട്ടും സേവയും ഒടികര്‍മ്മങ്ങളും ചെറിയ പ്രയോഗ വൈദ്യമായി കണ്ടിരുന്ന ഒരു ഗ്രാമവിശ്വാസത്തിന്റെ നേര്‍ക്കാഴ്ചകള്‍. അതില്‍ പച്ചയായ മനുഷ്യന്റെ സ്‌നേഹക്കൂറിന്റെ ആത്യന്തിക വിജയവും ചിത്രീകരിക്കപ്പെടുന്നു. കടലും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പോലെ തന്നെയാണ് മനുഷ്യനും മൃഗവും തമ്മിലുള്ള മാനസികബന്ധമെന്ന് ഈ ചിത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
   
ദേവന്‍, ഭീമന്‍ രഘു, ഉണ്ണി പെരിന്തല്‍മണ്ണ, സുനില്‍ പാതാക്കര, ഹരീഷ് കണാരന്‍, കൊച്ചു എസ്. മണി, പി.പി.രാമകൃഷ്ണന്‍ നായര്‍, കൊളപ്പുള്ളി ലീല, ശാരദ കോഴിക്കോട് നിലമ്പൂര്‍ ആയിഷ  എന്നിവരാണ് പ്രധാന താരങ്ങള്‍.  
  
സുനില്‍ പാതാക്കര
പാതാക്കര, തിരൂര്‍, വാണിയങ്കുളം, പൊള്ളാച്ചി, വല്ലപ്പുഴ എന്നിവടിങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.
   
ഛായാഗ്രഹണം : ശ്രീജു അങ്ങാടിപ്പുറം. ഗാനരചന : കെ.എസ്.ഹരിഹരന്‍, പ്രഭാകരന്‍ നറുകര. സംഗീതം : വിജയകൃഷ്ണന്‍. ഗായകര്‍ : പി. ജയചന്ദ്രന്‍, വിധു പ്രതാപ്, ഭീമന്‍ രഘു, സിത്താര, ശ്വേതമോഹന്‍, ഗിരീഷ്, ജ്ഞാനദാസ്, അഭിലാഷ് ദിവാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സുനില്‍ പാതാക്കര. പിആര്‍ഒ : റഹിം പനവൂര്‍. കലാസംവിധാനം : സോമന്‍ കള്ളിക്കാട്.
   
ഭീമന്‍ രഘു ആദ്യമായി പാടി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
  
ഉണ്ണി പെരിന്തല്‍മണ്ണ
അടൂര്‍ഭാസി കള്‍ച്ചറല്‍ ഫോറത്തിന്റെ പുരസ്‌കാരം നേടിയ  ജീവിതം ഒരു യാത്ര എന്ന ടെലിഫിലിമിന്റെ സ്‌ക്രിപ്റ്റ് കെ.എസ്.ഹരിഹരന്റേതാണ്. ധര്‍മ്മസാര്‍ത്ഥകം എന്ന ടെലിഫിലിമിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചതും കെ.എസ്.ഹരിഹരന്‍ ആണ്. ബ്രഹ്മാസ്ത്രം, ദൈവത്തിന്റെ കയ്യൊപ്പ്, ഉത്തരചെമ്മീന്‍ എന്നീ ചലച്ചിത്രങ്ങളില്‍ ഇദ്ദേഹം ഗാനങ്ങളെഴുതിയിട്ടുണ്ട്. ഉത്തര ചെമ്മീന്‍ എന്ന കെ.എസ്.ഹരിഹരന്റെ നോവല്‍ അതേ പേരില്‍ സിനിമയായി പുറത്തിറങ്ങിയിരുന്നു. കാളച്ചേകോന്‍ എന്ന സിനിമയ്ക്കുള്ള ഇതിവൃത്തവും കാളപൂട്ട് എന്ന അദ്ദേഹത്തിന്റെ നോവലുതന്നെയാണ്. കാളച്ചേകോന്‍ എന്ന സിനിമയുടെ സംവിധായകനാകാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും ഈ സിനിമ ഒരു കോമേഴ്‌സ്യല്‍ ചിത്രമാണെന്നും കെ.എസ്.ഹരിഹരന്‍ പറഞ്ഞു.
Views: 1211
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024