CINEMA13/07/2019

സൂര്യ ടിവിയില്‍ താമര തുമ്പി

ayyo news service
ഒന്നുമില്ലായ്മയില്‍ നിന്നും ഏറെ കഷ്ടപ്പെട്ട് വളര്‍ന്ന് അറിയപ്പെടുന്ന ഒരു അഭിഭാഷകനായി മാറിയ ജീവിത കഥയാണ് രാജീവന്റേത്. പൊതുപ്രവര്‍ത്തനത്തിന്റെ പശ്ചാത്തലവും അഡ്വ.രാജീവന്റെ ജീവിതത്തിലുണ്ട്. എം.എല്‍.എ ബലഭദ്രന്റെ മകള്‍ അഭിരാമിയാണ് രാജീവന്റെ ഭാര്യ. കുടുംബജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ കടന്നുവരുമ്പോള്‍ നിസ്സഹായനായി മാറേണ്ടി വരുന്ന രാജീവന്‍. താമര, തുമ്പി എന്നീ രണ്ട് പെണ്‍മക്കള്‍. രാജീവന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായി മാറുന്നു. ജീവിതത്തിലെ ഓരോ നിമിഷത്തിന്റെയും പ്രാധാന്യം വ്യക്തമാക്കി അവതരിപ്പിക്കുന്ന മെഗാ സീരിയലാണ് താമര തുമ്പി. കുടുംബത്തിന്റെയും സമൂഹത്തിലെ ചില പ്രതിനിധികളുടെയും കഥ പറയുന്ന ഈ സീരിയല്‍ വി.അഖിനേഷ് ആണ് സംവിധാനം ചെയ്യുന്നത്. നന്ദു ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമചന്ദ്രഭാസ് ആണ് സീരിയല്‍ നിര്‍മ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രസന്നഭാസ് ആണ്. നിരവധി ഹിറ്റ് മെഗാ സീരിയലുകളുടെ രചന നിര്‍വഹിച്ച സെന്തില്‍ വിശ്വനാഥ് ആണ്. ഏറെ പുതുമ നിറഞ്ഞ ഈ സീരിയലിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത്.
 
മാലിനി, ഷാനവാസ്  ദിവ്യ യശോധരന്‍
ഷാനവാസ്, എം.ആര്‍ ഗോപകുമാര്‍, ശിവജി ഗുരുവായൂര്‍, പൂജപ്പുര രാധാകൃഷ്ണന്‍, രമേശ് വലിയശാല, സുബാഷ്, പ്രേമചന്ദ്രഭാസ്, പ്രസന്നഭാസ്, ശങ്കര്‍ദാസ്, സീമ, ഗീതാ വിജയന്‍, ദിവ്യ യശോധരന്‍, മാലിനി, അഞ്ജലി, ഗീതാ നായര്‍, ബിന്ദു കൃഷ്ണ, ബേബി കൃഷ്ണപ്രിയ, ബേബി ട്രീസ ഡെന്നീസ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
 
ബേബി കൃഷ്ണപ്രിയ ബേബി ട്രീസ ഡെന്നീസ്, മാലിനി
പ്രശസ്ത അഭിനേത്രിയായ സീമ മെര്‍ലിന്‍ എന്ന വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ഈ സീരിയലില്‍ അവതരിപ്പിക്കുന്നു. നായക കഥാപാത്രമായ അഡ്വ. രാജീവനെ ഷാനവാസും എം.എല്‍.എ ബലഭദ്രനെ ശിവജി ഗുരുവായൂരും അഭിരാമിയെ മാലിനിയും അവതരിപ്പിക്കുന്നു. മറ്റൊരു നായിക കഥാപാത്രമായ വൈഗയെ ദിവ്യ യശോധരനും അവതരിപ്പിക്കുന്നു. ടൈറ്റില്‍ കഥാപാത്രങ്ങളായ താമരയാകുന്നത് ബേബി കൃഷ്ണപ്രിയയും തുമ്പിയാകുന്നത് ബേബി ട്രീസ ഡെന്നീസും ആണ്. കോഴിക്കോട് സ്വദേശിനി ദിവ്യ യശോധരനും സിംഗപ്പൂര്‍ സ്വദേശിനി മാലിനിയും പുതുമുഖങ്ങളാണ്. ജീവിതത്തില്‍ ഏവര്‍ക്കും വേണ്ടത് കരുതലാണെന്നും സ്ത്രീക്കുള്ള പവര്‍ തിരിച്ചറിയണമെന്നും ജീവിതത്തിലെ ഒരു നിമിഷമാണ് ഭാവിയെ നിര്‍ണ്ണയിക്കുന്നതെന്നും ഈ സീരിയലിലൂടെ ചൂണ്ടിക്കാട്ടുകയാണെന്ന് രചയിതാവ് സെന്തില്‍ വിശ്വനാഥ് പറഞ്ഞു. തിരുവനന്തപുരം അരുവിക്കരയാണ് ഈ സീരിയലിന്റെ പ്രധാന ലൊക്കേഷന്‍. 
സീമ ഗീതാ വിജയന്‍
ഛായാഗ്രഹണം: ജോസ് ആലപ്പി. പ്രോജക്ട് ഡിസൈനര്‍ :അജയ് ശിവറാം. എഡിറ്റിംഗ്:ലിബിന്‍ ജോര്‍ജ്ജ്. പശ്ചാത്തല സംഗീതം: മലാഖി. ഗായകര്‍: നിളാ ജോസഫ്, ജി.എസ്.വിനേഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപു ശിവദീപം. മേക്കപ്പ്: പ്രഭാകരന്‍ പൂജപ്പുര. കോസ്റ്റ്യൂംസ്: വിഷ്ണു ഇഷാക്കി. കോറിയോഗ്രാഫി : പ്രശാന്ത് (സൂപ്പര്‍ ഡാന്‍സര്‍). കലാസംവിധാനം: നന്ദു ക്രിയേഷന്‍സ് ടീം. ഗ്രാഫിക്‌സ്: റോബിന്‍.. സ്റ്റുഡിയോ: അമ്മു ഡിജിറ്റല്‍. ശബ്ദലേഖനം: അജിത് എന്‍.ആര്‍ , ഉണ്ണി വിതുര. പ്രൊഡക്ഷന്‍ മാനേജര്‍മാര്‍: ഗിരീഷ് നെയ്യാറ്റിന്‍കര, അരുണ്‍ ജി.രവി. യൂണിറ്റ്: മീഡിയ വിഷ്വല്‍. സൗണ്ട് എഫക്ട്‌സ്: റിയല്‍ എഫ്.എക്‌സ്. ക്യാമറ യൂണിറ്റ്:വീനസ് ഡിജിറ്റല്‍സ്. സൗണ്ട് മിക്‌സിംഗ് : മനു ജനാര്‍ദ്ദനന്‍. ഫിനാന്‍സ് കണ്‍ട്രോളര്‍: ഗൗതം ജി.ശശി. വാര്‍ത്താ പ്രചാരണം: റഹിം പനവൂര്‍
ശിവജി ഗുരുവായൂര്‍       അഞ്ജലി
സൂര്യ ടിവിയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30 ന് താമര തുമ്പി സംപ്രഷണം ചെയ്യുന്നു.
Views: 1911
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024