കെ ജി രതീഷ്
കൊച്ചി: ലക്ഷദ്വീപിന്റെ വശ്യസൗന്ദര്യം ഒപ്പിയെടുത്ത് വെള്ളിത്തിരയില്‍ പകര്‍ന്ന ക്യാമറാമാന്‍ കെ ജി രതീഷ് പുരസ്‌ക്കാര നിറവില്‍. ലക്ഷദ്വീപില്‍ ഒട്ടേറെ മലയാള സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും കെ.ജി രതീഷ് ക്യാമറ ചലിപ്പിച്ച ഫ്‌ളഷിലെ ലക്ഷദ്വീപിന്റെ ദശ്യങ്ങള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണ്. ഏറെ പ്രകതി രമണീയമായ ലക്ഷദ്വീപിലെ കടലും തീരവും കടലിന്റെ അടിത്തട്ടുമൊക്കെ വളരെ മനോഹരമായിട്ടാണ് കെ.ജി രതീഷ് ഈ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ലക്ഷദ്വീപിന്റെ ഭൂപ്രകൃതിയും ജീവജാലങ്ങളുമൊക്കെ ഈ ചിത്രത്തിലുടനീളമുണ്ട്. ഐഷാ സുല്‍ത്താന സംവിധാനം ചെയ്ത ഫ്‌ളഷിലെ ചിത്രീകരണ മികവിനാണ് ഇപ്പോള്‍ കെ.ജി രതീഷിന് പുരസ്‌ക്കാരം ലഭിച്ചിട്ടുള്ളത്. ചുരുക്കം ചില ചിത്രങ്ങള്‍ക്കാണ് കെ.ജി രതീഷ് ക്യാമറ ചലിപ്പിച്ചിട്ടുള്ളതെങ്കിലും എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട ദശ്യഭംഗി പകരുന്ന ചത്രങ്ങളാണ്. ദക്ഷിണേന്ത്യന്‍ അഭിനയചക്രവര്‍ത്തി ഡോ.വിഷ്ണുവര്‍ദ്ധനന്റെ 72 ാം ജന്മദിനത്തോടനുബന്ധിച്ച് നവകര്‍ണ്ണാടക ഫിലിം അക്കാദമി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരമാണ് ഇപ്പോള്‍ കെ ജി രതീഷിന് ലഭിച്ചത്. കൂടാതെ ഫ്‌ളഷിന് മൂന്ന് പുരസ്‌ക്കാരങ്ങള്‍ കൂടി ലഭിച്ചിട്ടുണ്ട്. മികച്ച നവാഗത സംവിധായിക (ഐഷ സുല്‍ത്താന), മികച്ച നിര്‍മ്മാതാവ് (ബീനാ കാസിം) എന്നിങ്ങനെയാണ് പുരസ്‌ക്കാരം. സെപ്റ്റംബര്‍ 17 ന് വിതരണം ചെയ്യും.
ഓഫ് റോഡ് മോട്ടോര്‍ സ്‌പോര്‍ട്‌സ് രൂപമായ 4x4 മഡ് റേസിങ് പ്രമേയമാക്കിയ രാജ്യത്തെ ആദ്യചിത്രമായ മഡ്ഡിക്ക് ക്യാമറ ചലിപ്പിച്ചത് കെ ജി രതീഷായിരുന്നു. സഖാവിന്റെ പ്രിയസഖി, ജീവിതം ഒരു മുഖംമൂടി, ലിറ്റില്‍ സൂപ്പര്‍മാന്‍ ത്രി ഡി, ഓസ്‌ക്കാര്‍ പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ച കാമസൂത്ര എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചതും കെ ജി രതീഷായിരുന്നു.
ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുല്‍ത്താന ഒരുക്കിയ ഫ്‌ളഷിന് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ലക്ഷദ്വീപിന്റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്‌ളഷ് ലക്ഷദ്വീപിന്റെ കഥ പറയുന്ന ഒരു ചിത്രമാണ്.
പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തിയാണ് ഫ്‌ളഷ് ചിത്രീകരിച്ചിരിക്കുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന ഫ്‌ളഷിന്റെ ക്യാമറ കെ ജി രതീഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള, സംഗീതം വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്‍,