സ്‌കൂള്‍ പശ്ചാത്തലത്തില്‍ പപ്പന്‍ പയറ്റുവിള സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സ്‌കൂള്‍. മാഗ്നാ വിഷന്റെ ബാനറില്‍ പി. ജഗദീഷ്‌കുമാറാണ് ഈ കുടുംബ ചിത്രം നിര്‍മിക്കുന്നത്. കെ. എസ്. പത്മകുമാറിന്റേതാണ് രചന. നീണ്ട ഇടവേളയ്ക്കുശേഷം ദേവയാനി മലയാളത്തിലെത്തുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മഹാലക്ഷ്മി എന്ന സ്‌കൂള്‍ അധ്യാപികയെയാണ് ദേവയാനി ഇതില്‍ അവതരിപ്പിക്കുന്നത്. സമ്പന്ന കുടുംബത്തിലെ അംഗമായ മഹാലക്ഷ്മി പേരുപോലെ തന്നെ നന്മയുടെ പ്രതീകമാണ്.ഡോക്ടര്‍ ജയശങ്കറിന്റെ ഭാര്യയാണ് മഹാലക്ഷ്മി. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് മഹാലക്ഷ്മി സേവനം അനുഷ്ഠിക്കുന്നത്. മഹാലക്ഷ്മി ടീച്ചറുടെ ക്ലാസിലെ വിദ്യാര്‍ത്ഥിയാണ് ബാലു. ബാലുവിന് അച്ഛന്‍ മാത്രമേയുള്ളൂ. ബാലുവിന്റെ അച്ഛന്‍ വാസുവിനെ കള്ളന്‍ എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. അതിനാല്‍ എപ്പോഴും മനോവിഷമത്തിലാണ് ബാലു. ബാലുവിന്റെ ജീവിതത്തെ മഹാലക്ഷ്മി അടുത്തറിയുന്നു. സാഹിറ എന്ന സഹപാഠിയും ബാലുവിന് പിന്തുണ നല്കി ഒപ്പമുണ്ട്. ഒരു അധ്യാപികയുടേയും വിദ്യാര്‍ത്ഥിയുടേയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ സിനിമ സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയം കൂടി ചൂണ്ടിക്കാട്ടുന്നു.
ദേവയാനി, മധു, രഞ്ജിത്ത്,
രഞ്ജിത്ത്, മധു, ഷാനവാസ്, ഹരീഷ് പേരാടി, എയര്‍പോര്‍ട്ട് മധു, വേണു നരിയാപുരം, മധു അഞ്ചല്‍, അരുണ്‍ ശെല്‍വന്‍, ഷിബിന്‍, സുനില്‍ കാഞ്ഞിരപ്പള്ളി, സോനാനായര്‍, രുഗ്മിണി അമ്മ, പുഞ്ചിരി കൃഷ്ണ തുടങ്ങിയ വരാണ് മറ്റ് പ്രധാന താരങ്ങള്‍.
ഹരീഷ് പേരാടി പപ്പന്‍ പയറ്റുവിള
ഡോ. ജയശങ്കറെ രഞ്ജിത്തും ബാലുവിനെ അരുണ്‍ ശെല്‍വനും വാസുവിനെ എയര്‍പോര്‍ട്ട് മധുവും സാഹിറയെ പുഞ്ചിരി കൃഷ്ണയും അവതരിപ്പിക്കുന്നു. നൂറോളം കുട്ടികള്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചീത്രീകരണം പൂര്‍ത്തിയായി.
മൈ സ്‌കൂളിന്റെ ഓഡിയോ റിലീസ് ചടങ്ങ് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്നു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ പി. ജഗദീഷ്‌കുമാറിന് സിഡി നല്‍കി പ്രകാശനം നിര്‍വഹിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, എം. ജി. ശ്രീകുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങള്‍ പങ്കെടുത്തു.
ദേവയാനി, രഞ്ജിത്ത്
നവാഗതനായ സിക്കന്തര്‍ ആണ് ഈ സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത്. നിരവധി ആല്‍ബങ്ങളിലൂടെയും പരസ്യചിത്ര ങ്ങളിലൂടെയും സംഗീത സംവിധായകനായി ശ്രദ്ധേയനായ ഈ യുവാവ് മൈ സ്‌കൂളിലൂടെ മലയാള സിനിമയിലേക്ക് കടക്കുന്നു. തിരുവനന്തപുരം കാട്ടാക്കട അരുമാളൂര്‍ സ്വദേശിയാണ് സിക്കന്തര്‍.
ദേവയാനി, അരുണ്‍ ശെല്‍വന്‍
ഛായാഗ്രഹണം : ഉദയന്‍ അമ്പാടി. ഗാനരചന : ചുനക്കര രാമന്‍കുട്ടി. സംഗീതം : സിക്കന്തര്‍. ഗായകര്‍ : എം. ജി. ശ്രീകുമാര്‍, രാകേഷ് ബ്രഹ്മാനന്ദന്‍, ഇര്‍ഫാന്‍, മഞ്ജു, ലക്ഷ്മി, സോന. മേക്കപ്പ് : സുനില്‍ പുഞ്ചക്കരി. പശ്ചാത്തല സംഗീതം : തേജ് മെര്‍വിന്‍. കോസ്റ്റ്യൂം : ബിജു. കലാസംവിധാനം : സഞ്ജു. എഡിറ്റിംഗ് : ജയചന്ദ്രകൃഷ്ണ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഹസ്മീര്‍. പിആര്‍ഒ : റഹിം പനവൂര്‍. കോറിയോഗ്രഫി : അഭിലാഷ്. സ്റ്റില്‍സ് : അജി മസ്‌ക്കറ്റ്. അസോസിയേറ്റ് ഡയറക്ടര്‍മാര്‍ : സുബാഷ് പുളിമൂട്ടില്‍, ജിജേഷ് വെണ്ണില. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ : വിമല്‍ തുളസി, വിഷു. പ്രൊഡക്ഷന്‍ ചീഫ് : പ്രസാദ് തിരുവല്ലം. യൂണിറ്റ് : ചിത്രാഞ്ജലി. ഡിസൈന്‍സ് : കനകരാജ് സരിഗ.