റഷ്യ' ഉടന്‍ തിയേറ്ററിലേയ്ക്ക്... ചിത്രം റിലീസിന് ഒരുങ്ങി. ഒരു മനുഷ്യന്‍ എത്ര മണിക്കൂര്‍ ഉറങ്ങണം...?
Sumeran P R
ഉറങ്ങാന്‍ പറ്റുന്നില്ല... ഒരു പോള കണ്ണടച്ചില്ല... ശരിക്കൊന്നു ഉറങ്ങാന്‍ പറ്റിയില്ല...വെറുതെ കിടക്കാം എന്നല്ലാതെ ഉറക്കം വരണ്ടേ? നമ്മള്‍ ഇടയ്ക്കിടെ കേള്‍ക്കുന്ന ഒരു കാര്യം. നമ്മെ ബാധിക്കാത്ത ഒരു കാര്യമായതു കൊണ്ട് വെറുതെ കേട്ടു കളയുന്ന ഒരു ചെറിയ കാര്യം. ക്രോണിക് ഇന്‍സോംനിയ ഡിസോര്‍ഡര്‍ എന്ന ഭീകരമായ രോഗാവസ്ഥ. ഇന്‍സോംനിയ എന്ന രോഗം വിഷയമാക്കി ഒരു പരീക്ഷണ സിനിമ വരുന്നു. റഷ്യ. ദിവസങ്ങളോളം ഉറങ്ങാന്‍ കഴിയാതെ കടുത്ത മാനസീക ശാരീരിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥ പറയുകയാണ് റഷ്യ എന്ന സിനിമ. വലിയ താരപകിട്ടില്ലാതെ പുതിയ ആളുകളെ ഉള്‍പ്പെടുത്തി കുലുമിന ഫിലിംസ് നിര്‍മിക്കുന്ന സിനിമ പൂര്‍ത്തിയായി റിലീസിന് ഒരുങ്ങുന്നു. നിതിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന റഷ്യയില്‍ നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ നായകനാവുന്നു. തിരക്കഥാ കൃത്തും പരസ്യ ചിത്രങ്ങളുടെ സംവിധായകനുമായ മെഹറലി പോയിലുങ്ങല്‍ ഇസ്മായിലും റോംസോണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന റഷ്യയില്‍ രാവി കിഷോര്‍ ' ഗോപിക അനില്‍ , സംഗീത ചന്ദ്രന്‍ , ആര്യ മണികണ്ഠന്‍. തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം വൈകാതെ തീയേറ്ററുകളില്‍ എത്തും. റഷ്യയുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തിട്ടുണ്ട്. പുതിയ പരീക്ഷണങ്ങളുമായി സിനിമയില്‍ എത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷരില്‍ പ്രതീക്ഷയര്‍പ്പിച്ചു റഷ്യ റിലീസിന് ഒരുങ്ങുകയാണ്