CINEMA25/09/2018

കുട്ടിയപ്പനും ദൈവദൂതരും

ayyo news service
ധനില്‍കൃഷ്ണ
കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം പശ്ചാത്തലമാക്കി നവാഗതനായ ഗോകുല്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടിയപ്പനും ദൈവദൂതരും. പാര്‍വതി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വി. ഹരിസുധന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. വെങ്കിടേഷ് വെങ്കി, സന്തോഷ്‌രാജ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്.
                                 ഗോകുല്‍ ഹരിഹരന്‍                                                                                                      ഡോ.ആര്‍.രാജ്കുമാര്‍
ഗിരി എന്ന യുവാവ് ഓട്ടോ ഡ്രൈവറാണ്. തനിക്ക് കിട്ടിയ സവാരിക്കിടയില്‍ അവിചാരിതമായി കുട്ടിയപ്പന്‍ എന്ന വൃദ്ധനെ ഗിരി പരിചയപ്പെടുന്നു. ഇവരുടെ ജീവിതത്തിലുണ്ടായ രസകരമായ അനുഭവ കഥകള്‍ പരസ്പരം പങ്കുവച്ചു മുന്നോട്ടുപോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ സിനിമയുടെ പ്രമേയം. പ്രേക്ഷകരെ പൂര്‍ണ്ണമായും രസിപ്പിക്കുന്ന തരത്തിലാണ് ഈ സിനിമയുടെ അവതരണമെന്ന് സംവിധായകന്‍ പറഞ്ഞു. ഡോ.ആര്‍.രാജ്കുമാര്‍, ധനില്‍കൃഷ്ണ, സജിത് എസ്.ജി.നായര്‍, ദേവികാ സന്തോഷ്, റിയ വിനോയ്, ബേബി ആനന്ദ്രിദ, ബേബി കൃഷ്ണപ്രിയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
                                 ദേവികാ സന്തോഷ്                                                                               ബേബി ആനന്ദ്രിദ
കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഡോ.ആര്‍.രാജ്കുമാറാണ്. പാലക്കാട് ഗവണ്‍മെന്റ് വിക്‌ടോറിയ കോളേജില്‍ നിന്നും അദ്ധ്യാപകനായി വിരമിച്ച ഇദ്ദേഹം നാടകം, സിനിമ, ഹ്രസ്വചിത്രം, സീരിയല്‍ എന്നിവയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ധനില്‍കൃഷ്ണ
ഓട്ടോ ഡ്രൈവര്‍ ഗിരിയാകുന്നത് ധനില്‍കൃഷ്ണ ആണ്. ശ്രദ്ധേയമായ അഞ്ചോളം ഹ്രസ്വചിത്രങ്ങളില്‍ ധനില്‍കൃഷ്ണ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രീകരണം നടക്കുന്ന പുള്ള് എന്ന ചിത്രത്തില്‍ ഈ യുവതാരം പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഓഡിഷനിലൂടെ കണ്ടെത്തിയ നിരവധി പേരെയും ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്.സ്വര്‍ക്ഷം പോല്‍ സുന്ദരം എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഗോകുല്‍ ഹരിഹരന്‍.
 
                               സന്തോഷ് രാജ                                                                                                                       വെങ്കിടേഷ് വെങ്കി 
ഛായാഗ്രഹണം: വിപിന്‍രാജ.് ഗാനരചന: രതീഷ് തുളസീധരന്‍. സംഗീതം: ആദര്‍ശ് പി.വി. എഡിറ്റിംഗ:് ശരണ്‍ ജി.നായര്‍. കലാസംവിധാനം: ഷാലു ലെവി. മേക്കപ്പ് , കോസ്റ്റ്യൂം: ചിത്ര ടി.എച്ച്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:  കിച്ചി പൂജപ്പുര. പി.ആര്‍.ഒ: റഹിം പനവൂര്‍. ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍: വിമല്‍ എസ്.നായര്‍. ഫൈറ്റ്: ബാബു ഫൂട്ട് ലൂസേഴ്‌സ.് കോറിയോഗ്രാഫി: സജീഷ് ഫൂട്ട് ലൂസേഴ്‌സ്. സ്റ്റില്‍സ്: അദിന്‍. സൗണ്ട് മിക്‌സിംഗ്: വിജയസൂര്യന്‍ വി.ബി. കളറിസ്റ്റ്: ഗൗതം നന്ദു. ഡിസൈന്‍സ്: അനന്ദു സദാനന്ദ്. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം.

Views: 1647
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024