CINEMA09/12/2023

ചലച്ചിത്രമേള; 10 ഞായറാഴ്ച ഒപ്പോണന്റും കാതലും ഉള്‍പ്പെടെ 67 ചിത്രങ്ങള്‍

മീലാദ് അലാമിയുടെ ഒപ്പോണന്റ്, റാഡു ജൂഡിന്റെ റൊമാനിയന്‍ ചിത്രം ഡു നോട്ട് എസ്പെക്ട്  ടൂ മച്ച് ഫ്രം ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് എന്നിവ ഉള്‍പ്പടെ 67 ലോകക്കാഴ്ചകള്‍ക്ക് ഞായറാഴ്ച രാജ്യാന്തര ചലച്ചിത്ര മേള വേദിയൊരുക്കും.

കൗതര്‍ ബെന്‍ ഹനിയയുടെ  ടുണീഷ്യന്‍ ചിത്രം ഫോര്‍ ഡോട്ടേഴ്‌സ്, ഫിലിപ് ഗാല്‍വേസിന്റെ ചിലിയന്‍ ചിത്രം ദി സെറ്റ്‌ലേസ്, ഭൂട്ടാനില്‍ നിന്നുള്ള ദി മോങ്ക് ആന്‍ഡ് ദി ഗണ്‍, ഫ്രഞ്ച് ചിത്രം ബനേല്‍ ആന്‍ഡ് അഡാമ, വിം വെന്‍ഡേഴ്‌സിന്റെ ജാപ്പനീസ് ചിത്രം പെര്‍ഫെക്റ്റ് ഡെയ്‌സ്,  അജ്മല്‍ അല്‍ റഷീദിന്റെ ഇന്‍ഷാഅള്ളാഹ് എ ബോയ്, ഡെന്മാര്‍ക്കില്‍ നിന്നുള്ള ദി പ്രോമിസ്ഡ് ലാന്‍ഡ്, റാഡു ജൂഡിന്റെ റൊമാനിയന്‍ ചിത്രം ഡു നോട്ട് എസ്പെക്ട്  ടൂ മച്ച് ഫ്രം ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് എന്നീ ചിത്രങ്ങളും ഉറുഗ്വേയില്‍ നിന്നുള്ള ഫാമിലി ആല്‍ബം, സ്റ്റീഫന്‍ കോമന്‍ഡരേവിന്റെ ബ്ലാഗാസ് ലെസണ്‍സ്,  മീലാദ് അലാമിയുടെ ഒപ്പോണന്റ് എന്നീ 11 ഓസ്‌കാര്‍ എന്‍ട്രി ചിത്രങ്ങളും ക്രിസ്റ്റോഫ് സനൂസിയുടെ ദി ഫോറിന്‍ ബോഡിയും ദി കോണ്‍ട്രാക്റ്റ് എന്നീ ചിത്രങ്ങളും നാളെ പ്രദര്‍ശിപ്പിക്കും.

ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ജാപ്പനീസ് സംവിധായന്‍ റുസ്യുകെ ഹാമാഗുച്ചിയുടെ ഈവിള്‍ ഡസ് നോട്ട് എക്‌സിസ്റ്റ്,   ഉസ്ബെഖ് ചിത്രമായ സണ്‍ഡേ , ഫര്‍ഹാദ് ദെലാറാമിന്റെ ഇറാനിയന്‍ ചിത്രം അക്കിലിസ്,  പ്രിസണ്‍ ഇന്‍ ദി ആന്റെസ്, ഫാന്റസി ചിത്രം സെര്‍മണ്‍ ടു ദി ബേര്‍ഡ്സ് എന്നീ  മത്സരചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്നുണ്ടാകും.

അഞ്ച് മലയാള ചിത്രങ്ങളാണ് മൂന്നാം ദിവസം സ്‌ക്രീനിലെത്തുക. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ സ്വവര്‍ഗാനുരാഗികള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന യാതനകളും അവഗണനകളുമാണ് തുറന്ന് കാട്ടുന്നത്. ആനന്ദ് ഏകര്‍ഷി ഒരുക്കിയ ആട്ടം, കെ ജി ജോര്‍ജ് ചിത്രം യവനിക, എം ടി വാസുദേവന്‍ നായര്‍ രചിച്ച് പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും, ശാലിനി ഉഷാദേവി ഒരുക്കിയ എന്നെന്നും എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും റിനോഷന്‍ സംവിധാനം ചെയ്ത ഫൈവ് ഫസ്റ്റ് ഡേറ്റ്‌സിന്റെ പുനര്‍പ്രദര്‍ശനവും ഇന്നുണ്ടാകും

Views: 304
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024