CINEMA13/12/2016

കൈരളിയിൽ ''ക്ലാഷ്'' ക്ലാഷുണ്ടാക്കി,ഷോ നടന്നില്ല,പിന്നീട് രണ്ടു ഷോ

ayyo news service
തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്രമേള നാലാം ദിവസം പിന്നിടുമ്പോൾ മേളയുടെ ആവേശം മൂർദ്ധന്യത്തിൽ എത്തി എന്നതിന്റെ തെളിവാണ് കൈരളി തീയറ്ററിൽ മത്സര ചിത്രം 'ക്ലാഷ്' ഉണ്ടാക്കിയ ക്ലാഷ്.  ചിത്രത്തിന്റെ പേര് അറപറ്റുന്ന രീതിയിൽ മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കാണ് തീയറ്റർ കോംപ്ലക്സ് സാക്ഷ്യം വഹിച്ചത്. ഡെലിഗേറ്റുകളുടെ പ്രതിഷേദം കാരണം ഷോ ഉപേക്ഷിക്കേണ്ടിവന്നു,  ഒടുവിൽ വൈകുന്നേരം നിശാഗന്ധിയിലിം കൈരളിയിൽ രാത്രിയിലും രണ്ടു ഷോകൾ കാണിക്കാമെന്നു അക്കാദമി ചെയർമാൻ കമലും  വൈസ് ചെയർമാൻ ബീനാപോളും മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ ഉറപ്പു കൊടുത്താണ് പ്രതിഷേദക്കാരെ തിയറ്ററിനു പുറത്തിറക്കി മറ്റു ഷോകൾ ആരംഭിച്ചത്.   നിശാഗന്ധിയിൽ ആര് മാണിക്കും കൈരളിയിൽ 10.45 ന് ക്ലാഷ്  പ്രദർശിപ്പിച്ചു.  മത്സര ചിത്രങ്ങളിൽ മികച്ച ഒന്നായി പ്രേക്ഷകർ വിധിയെഴുതിയ ക്ലാഷിന്റെ അവസാന(മൂന്നാമത്തെ) പ്രദർശനവുമായിരുന്നു ഇന്നലെ.  അതിനാൽ തന്നെ പ്രേക്ഷകരുടെ നീണ്ടനിരതന്നെ ചിത്രം കാണാൻ എത്തിയിരുന്നു

കമലും ബീനാപോളും ഡെലിഗേറ്റുകളുമായി ചർച്ചയിൽ  
രാവിലെ 11 30 ന്റെ ഷോക്ക് ആളെകയറ്റിവിട്ടതുമുതലാണ് പ്രശ്‍നങ്ങൾ ആരംഭിക്കുന്നത്. കൈരളി തീയറ്റർ കോംപ്ലക്‌സ്‌ ചുറ്റിവളഞ്ഞു രണ്ടു വരിയായി കയ് റോഡുവരെ എത്തിയിരുന്നു.  മണിക്കൂറുകൾക്ക് മുൻപ് വെയിലത്ത് ക്യൂ  നിന്ന് തീയ്യറ്ററിനു അകത്തു വരുന്നവർ കാണുന്ന പകുതിയോളം സീറ്റുകളിൽ ആൾക്കാർ ഇരിക്കുന്നതാണ്.  റിസർവേഷൻ ചെയ്തവർക്ക് പോലും സീറ്റില്ലാത്ത അവസ്ഥ. റിസർവേഷൻ   ചെയാത്തവർ പലരും വ്യാജമാർഗ്ഗത്തിലൂടെ അകത്തുകടന്നു സീറ്റുപിടിച്ചു.  പ്രമുഖരുടെ നീണ്ട നിര ഉണ്ടായിരുന്നു.  ഇതുകണ്ട ഡെലിഗേറ്റുകൾ പ്രതിഷേധിച്ചു.  അനർഹമായി കയറിക്കൂടിയവരെ പുറത്തിറക്കിയിട്ട് ഷോ കാണിച്ചാൽ മതിയെന്ന് അവർ ശഠിച്ചു.  പ്രത്യേക ക്ഷണിതാക്കാളായ അടൂർ ഗോപാലകൃഷ്ണൻ, ഐ വി ശശി തുടങ്ങിയവർ തീയറ്റർ വിട്ടു പുറത്തുപോയി. ചിത്രം പ്രദർശിപ്പിക്കാൻ പറ്റാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോയപ്പോൾ ഡെലിഗേറ്റുകളെ അനുനയിപ്പിക്കാൻ ചെയർമാൻ കമലും വൈസ് ചെയർമാൻ ബീനാപോളും അവരുമായി ചർച്ചക്ക് തയ്യാറായി  പന്ത്രണ്ടേ കാലിനു തുടങ്ങിയ ചർച്ച രണ്ടു മണിക്ക് ശേഷമാണ് അവസാനിച്ചത്. 

കമലും ബീനാപോളും ചർച്ചയ്ക്കു  ശേഷം പുറത്തേയ്ക്ക് വരുന്നു
അടുത്ത സിനിമയ്ക്ക്  മുൻപ് പ്രതിഷേദക്കാര തീയറ്ററിൽ നിന്ന് പുറത്തിറക്കാൻ അവർ ആവശ്യപ്പെട്ട രീതിയിൽ കാൻസൽ ചെയ്ത ഷോക്ക് പരമായി രണ്ടു ഷോ കാണിക്കാമെന്ന ആവിശ്യം അംഗീകരിച്ചുകൊണ്ടാണ് പ്രശനം പരിഹരിച്ചത്. ഷോ തടസ്സപ്പെടാതിരിക്കാൻ പറയുന്നതെന്തും അനുസാരിക്കാം എന്ന നിലപാടാണ് കമൽ സ്വീകരിച്ചത്.  ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടാകില്ലെന്നും കമ്മലുറപ്പ് കൊടുത്തു.  തീയറ്ററിൽ നിന്ന് പുറത്തിറങ്ങിയ വോളന്റിയേഴ്‌സും പ്രേക്ഷകരിൽ ചിലരും തമ്മിൽ വാക്ക്തർക്കങ്ങളും ഉണ്ടായി. അതും പരിഹരിച്ചു താമസിച്ചാണ് ഷോകൾ തുടങ്ങിയതെങ്കിലും പാഠം ഉൾക്കൊണ്ട സംഘാടകർ തുടർ ഷോക്ക് മികച്ച ക്രമീകരണമാണ് ഏർപ്പെടുത്തിയത്,  അതിനാൽ മേളയിലെ മത്സര വിഭാഗത്തിൽ നാളെ അഭിപ്രായം നേടിയ സിങ്കിന്റ് കൈരളിയിലെ അവസാന പ്രദർശനം വൻ പ്രേക്ഷകനിര ഉണ്ടായിരുന്നുവെങ്കിലും ശാന്തമായി പ്രദർശിപ്പിച്ചു.

Views: 1764
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024