CINEMA16/06/2015

ലതരജനികാന്തിനെതിരെ ബംഗളുരൂ പോലീസ് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തു

ayyo news service

ബംഗളുരൂ:  കൊച്ചടിയാൻ  സിനിമയുടെ പോസ്റ്റ്‌ പ്രൊഡക്ഷൻ നിർവഹിച്ച  സ്ഥാപനത്തെ വഞ്ചിച്ചതിനും കോടതിയിൽ കെട്ടിച്ചമച്ച രേഖകൾ ഹാജരാക്കിയതിനും സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഭാര്യ ലതരജനികാന്തിനെതിരെ ബംഗളുരൂ സിറ്റി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. 

സികസ്ത് അഡിഷണൽ ചീഫ് മെട്രോപോളിടൻ മജിസ്ട്രേറ്റ്  കോടതിയുടെ ഉത്തരവിൻ മേൽ ഹസലൂരു ഗേറ്റ് പോലിസ് സ്റ്റേഷനിലാണ്  എഫ് ഐ ആർ  രജിസ്റ്റർ ചെയ്തത്.  ആഡ് ബ്യുറോ അട്വെർടൈസിംഗ് പ്രൈ. ലിമി.  എം ഡി എം അബിർചന്ദ് നഹർ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്.

രജനികാന്ത് നായകനായ കൊച്ചടിയാൻ സിനിമക്ക് പോസ്റ്റ്‌-പ്രൊഡക്ഷൻ ചെയ്യുന്നതിനുവേണ്ടി 14.9 കോടി രൂപയ്ക്കു ലത  കരാർ ഒപ്പിടുകയും സിനിമ റിലീസായതിനു ശേഷം 8.7 കോടി രൂപ നല്കുകയും ബാക്കി തുകയായ 6.2 കോടി രൂപ പറഞ്ഞ പ്രകാരം നല്കിയെല്ലന്നുമാണ് നഹറിന്റെ പരാതി.

നഹറിന്റെ പരാതിയെ പ്രതിരോധിക്കാൻ ലതരജനികാന്ത് കോടതിയിൽ ഹാജരാക്കിയ പബ്ലിഷേഴ്സ് ആൻഡ്‌ ബ്രോഡ്കാസ്റ്റെഴ്സ് വെൽഫയർ അസോസിയേഷന്റെ രേഖകൾ കെട്ടി ചമച്ചതാണെന്ന്  വിലയിരുത്തിയ കോടതി അവ സ്വീകരിച്ചില്ല.

Views: 1691
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024