തിരുവനന്തപുരം:മൂന്നാമത് നിഴലാട്ടം ഹ്രസ്വ ചലച്ചിത്രമേളയിലെ മികച്ച ചിത്രമായി ജെസ്വിൻ ജോസ് സംവിധാനം നിർവഹിച്ച ചൂണ്ടൽ തെരഞ്ഞെടുക്കപ്പെട്ടു. 15,000 രൂപയും ശില്പവും സമ്മതപത്രവും അടങ്ങുന്നതാണ് അവാര്ഡ്. ലെഡു സംവിധാനം ചെയ്ത മെർലിൻ ബാബുവാണ് മികച്ച സംവിധായക. ശില്പവും സമ്മതപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മികച്ച ചിത്രത്തിനു ഒഴിച്ച് മറ്റു പുരസ്ക്കരങ്ങൾക്കൊന്നും കാഷ് പ്രൈസില്ല. മറ്റു 14 പുരസ്കാരങ്ങളിൽ മികച്ച സിനിമാറ്റോഗ്രാഫി,അഭിനേതാവ് എന്നിവയും ചൂണ്ടൽ കരസ്ഥമാക്കി. അയൽക്കൂട്ടത്തിൽ നിന്നും ലോണെടുത്ത 10,000 രൂപകൊണ്ട് രണ്ടു കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി നിര്മിച്ച ചിത്രമാണ് ഒന്പത് മിനുട്ട് 54 സെക്കന്റ് ദൈര്ഹ്യം വരുന്ന ചൂണ്ടൽ. മത്സരിച്ച 22 ചിത്രങ്ങളിൽ നിന്നാണ് ഡോ.ബിജു ചെയർമാനായുള്ള ജൂറി വിധി നിർണയിച്ചത്. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 92 ചിത്രങ്ങളിൽ നിന്നാണ് മത്സര ചിത്രങ്ങളെ നിശ്ചയിച്ചത്.
കവി കുരീപ്പുഴ ശ്രീകുമാർ പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത പുരസ്കാരദാനം നിർവഹിച്ചു. ബാലൻ മാധവൻ,നോബി,ഖയാസ്മില്ലൻ,കമലാലയം രാജൻ,വിനോദ് വെള്ളയാണി,രതീഷ് രോഹിണി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ശൈലജ പി അമ്പുവും സംഘവും അവതരിപ്പിച്ച നാടൻപാട്ട് പരിപാടിയോടെ അഞ്ചു ദിവസമായി തലസ്ഥാനത്ത് നടന്നുവന്ന യുവതയുടെ സാംസ്കാരിക ഉത്സവത്തിനു തിരശീലവീണൂ.