അന്തിക്കള്ള് പാട്ടുമായി വീണ്ടും എം ജി ശ്രീകുമാര്‍, ഗാനം ഏറ്റെടുത്ത് സംഗീതപ്രേമികള്‍
Sumeran PR
മലയാളത്തില്‍ വീണ്ടും മനോഹരമായ അടിച്ചുപൊളി പാട്ടുമായി എം ജി ശ്രീകുമാറും സംഘവും. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള 'ആനന്ദക്കല്ല്യാണം' എന്ന പുതിയ ചിത്രത്തിലൂടെയാണ് സംഗീതാസ്വാദകരെ ഹരം കൊള്ളിച്ചുകൊണ്ട് എം ജി ശ്രീകുമാറും യുവഗായകന്‍ ശ്രീകാന്ത് കൃഷ്ണയും ചേര്‍ന്ന് പാടിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നടന്മാരായ ബിജുമേനോനും സിബി തോമസും തങ്ങളുടെ ഫെയ്‌സ്ബുക്കിലൂടെ റിലീസ് ചെയ്തത്. 'കള്ളെടുക്കെടീ കറിയെടുക്കെടീ കറുത്ത പെണ്ണാളേ' 'വെളുവെളുങ്ങനെ ചിരിച്ചിരിക്കെടീ മുല്ലപ്പൂം പല്ലാലേ' എന്ന് തുടങ്ങുന്ന ഈ ഗാനം പ്രേംദാസ് ഇരുവള്ളൂരാണ് രചിച്ചിരിക്കുന്നത്. രാജേഷ് ബാബു കെ ശൂരനാടാണ് സംഗീതം. ഏറെ നാളുകള്‍ക്ക് ശേഷമാണ് എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയില്‍ ഇത്തരമൊരു ഗാനം പുറത്തിറങ്ങുന്നത്.
ദശലക്ഷക്കണക്കിന് ചലച്ചിത്ര ഗാനാസ്വാദകരുടെ ശ്രദ്ധയാകര്‍ഷിച്ച, ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടിയും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ഹരിശങ്കറും ചേര്‍ന്ന് പാടി, പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരുന്നു ആദ്യ ഗാനം. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ നജീം അര്‍ഷാദിന്റയും പാര്‍വ്വതിയുടെയും കാല്‍പനിക ശബ്ദ പിന്‍തുണയോടെ 'എന്‍ ശ്വാസക്കാറ്റേ' എന്ന രണ്ടാമത്തെതമിഴ് ഗാനവും സംഗീതപ്രേമികള്‍ എറ്റെടുത്തും.
ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി ആദ്യമായി പാടിയത് ഈ സിനിമയിലാണ്.
സീബ്ര മീഡിയയുടെ ബാനറില്‍ പി സി സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പ്രശസ്ത നടന്‍ അഷ്‌കര്‍ സൗദാനും കന്നഡ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്ന ആനന്ദകല്ല്യാണത്തിലെ ഈ തമിഴ് ഗാനം യുവ ഗാന രചയിതാവ് ബീബ.കെ.നാഥും സജിത മുരളീധരനും ചേര്‍ന്നാണ് ഗാനം ഒരുക്കിയത്. രാജേഷ്ബാബു കെ ശൂരനാടാണ് ഈണം നല്‍കിയത്.മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത താരങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു ആ ഗാനം റിലീസായത്.
നജീം അര്‍ഷാദിനും പാര്‍വ്വതിക്കും പുറമെ പ്രമുഖ ചലച്ചിത്ര പിന്നണി ഗായകരായ എം ജി ശ്രീകുമാര്‍, ജ്യോത്സ്‌ന, ഹരിശങ്കര്‍, സുനില്‍കുമാര്‍ കോഴിക്കോട്, ശ്രീകാന്ത് കൃഷ്ണ എന്നിവരും ആനന്ദകല്ല്യാണത്തില്‍ പാടുന്നുണ്ട്.