തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി
തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേള
ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്പതിനു ആരംഭിക്കും. നേരത്തെ അഞ്ച് മുതൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഡിസംബര്‍ നാലു മുതല്‍ 11 വരെ 13 വേദികളിലായി നൂറ്റെൻപതോളം ചിത്രങ്ങള്‍
പ്രദര്‍ശിപ്പിക്കും. എണ്പതിലേറെ മികച്ച ലോക സിനിമകളാണ് മേളയ്‌ക്കെത്തുന്നത്
കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഡെലിഗേറ്റ് ഫീസ് 500 രൂപയായിരിക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപ.
ഇത്തവണ കൂടുതല്‍ തിയേറ്ററുകള്‍
തെരഞ്ഞെടുത്തി'ട്ടുണ്ട്. കനകക്കുന്നിലെ നിശാഗന്ധിയില്‍ 3000 സീറ്റുകളുള്ള
ശീതീകരിച്ച താല്‍ക്കാലിക തിയേറ്റര്‍ സജ്ജീകരിക്കും. കൂടാതെ വെള്ളയമ്പലം മാനവീയം വീഥിയില്‍ സെന്‍സര്‍ ചെയ്ത സിനിമകള്‍
പ്രദര്‍ശിപ്പിക്കും. പ്രത്യേക പാക്കേജ് സിനിമകള്‍ക്കായി സെന്‍ട്രല്‍
സ്റ്റേഡിയത്തിലെ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ ആയിരം ഇരിപ്പിടം ഒരുക്കും.