CINEMA09/02/2022

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' മുന്നോട്ട് വെയ്ക്കുന്നത് സ്ത്രീ ശാക്തീകരണം: എം മുകുന്ദന്‍

Sumeran PR
എം.മുകുന്ദന്‍, ഹരികുമാര്‍
കൊച്ചി:മലയാളത്തിന്റെ അനുഗ്രഹീതനായ എഴുത്തുകാരന്‍ എം.മുകുന്ദന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന പുതിയ ചിത്രം 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ചിത്രീകരണം പൂര്‍ത്തിയായി.  ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് പ്രശസ്ത സംവിധായകന്‍ ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം താമസിയാതെ പ്രേക്ഷകരിലേക്കെത്തും. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ മലയാളത്തില്‍ ഏറെ പ്രേക്ഷകശ്രദ്ധ പ്രതീക്ഷിക്കുന്ന ചിത്രമാണ്. വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവമോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ വിശേഷങ്ങള്‍ എം.മുകുന്ദന്‍ പങ്കുവെയ്ക്കുന്നു.

സ്ത്രീ ശാക്തീകരണം ഇതിവൃത്തമാക്കിയ സിനിമയാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'.2016 ല്‍ മാതൃഭൂമി വീക്കിലിയില്‍ വന്ന ഒരു ചെറുകഥയാണ് സിനിമയുടെ പ്രമേയം. ആ കഥ വികസിപ്പിച്ചെടുത്തതാണ് ഈ സിനിമ. ഞാന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രമാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'. എന്റെ ആദ്യചിത്രമായ 'ദൈവത്തിന്റെ വികൃതിയില്‍' തിരക്കഥയില്‍ ആദ്യഘട്ടങ്ങളില്‍ ഞാന്‍ സഹകരിച്ചിരുന്നു. എന്റെ മറ്റൊരു ചിത്രമായിരുന്ന 'മദാമ്മ' പൂര്‍ണ്ണമായും ആ ചിത്രത്തിന്റെ ടീം തന്നെയാണ് തിരക്കഥയും മറ്റും ഒരുക്കിയത്. 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' യാണ് ഞാന്‍ പൂര്‍ണ്ണമായും എഴുത്തില്‍ പൂര്‍ത്തിയാക്കിയ ചിത്രം. വളരെ രസകരമായ ഇരുപത് മിനിട്ടില്‍ ചിത്രീകരിക്കാവുന്ന ഒരു കഥയാണ് ഈ സിനിമ. പക്ഷേ സമീപകാലത്തെ പല വിഷയങ്ങളെയും കോര്‍ത്തിണക്കിയാണ് ഒരു സിനിമയുടെ പൂര്‍ണ്ണതയിലേക്ക് ഈ ചിത്രം എത്തിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മനോഹരമായ കുടുംബചിത്രമാണ് ഈ സിനിമ. ഈ സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഏറെ സഹായിച്ചത് പ്രൊഡക്ഷന്‍ ഹൗസായ ബെന്‍സി പ്രൊഡക്ഷന്‍സും നിര്‍മ്മാതാവ് കെ വി അബ്ദുള്‍ നാസറുമാണ്. ഞങ്ങളുടെ പ്രിയപ്പെട്ട ബോസിന്റെ (കെ.വി.അബ്ദുള്‍ നാസര്‍ )പൂര്‍ണ്ണ സഹകരണമാണ് ഈ സിനിമയെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ വഴിയൊരുക്കിയത്. വളരെ ശാന്തമായി ഒരു കാര്യത്തിലും ഇടപെടാതെ ബോസ് സിനിമയെ സപ്പോര്‍ട്ട് ചെയ്തു. സിനിമാക്കാരുടെ പൊതുവെയുള്ള കര്‍ക്കശ സ്വഭാവമോ ജാഡയോ ഒന്നും അദ്ദേഹം കാണിച്ചിരുന്നില്ല. എന്നെ അത്ഭുതപ്പെടുത്തിയ ഒരു പെരുമാറ്റവും സമീപനവുമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ നല്ല മനസ്സ് തന്നെയാണ് ഈ സിനിമയുടെ വിജയവും. പിന്നെ മലയാളത്തിലെ മുതിര്‍ന്ന സംവിധായകനായ ഹരികുമാറിന്റെ സംവിധാന മികവും ചിത്രത്തെ മികവുറ്റതാക്കി. ' ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' സിനിമയാക്കാന്‍ പുതുതലമുറയില്‍ പെട്ട ഒത്തിരിപേര്‍ എന്നെ സമീപിച്ചതാണ്. പക്ഷേ പുതിയ ആള്‍ക്കാരെ വെച്ച് സിനിമ ചെയ്യാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു. അവരെ പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് എനിക്ക് പക്ഷേ അവരെ വെച്ച് ഇതുപോലൊരു സിനിമ ചെയ്യുന്നത് റിസ്‌ക്കാണ്. അതുകൊണ്ടാണ് ഹരികുമാര്‍ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചത്. അതുകൊണ്ടുതന്നെ വളരെ മികച്ച ഒരു സിനിമയാണ് ഇതിലൂടെ മലയാളികള്‍ക്ക് ലഭിക്കുന്നത്. മാഹിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' അധികം വൈകാതെ പ്രേക്ഷകരിലെത്തും. എം മുകന്ദന്‍ പറഞ്ഞു.

സൂരാജ് വെഞ്ഞാറമൂട്,ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്,മനോഹരി ജോയി, ബേബി അലൈന ഫിദല്‍  എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഛായാഗ്രഹണം എന്‍ അഴകപ്പന്‍ നിര്‍വ്വഹിക്കുന്നു.പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.എഡിറ്റര്‍അയൂബ് ഖാന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ഷാജി പട്ടിക്കര,കലത്യാഗു തവനൂര്‍, മേക്കപ്പ്‌റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരംനിസാര്‍ റഹ്മത്ത്,സ്റ്റില്‍സ്അനില്‍ പേരാമ്പ്ര, പരസ്യക്കലആന്റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടര്‍ഗീതാഞ്ജലി ഹരികുമാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌നസീര്‍ കൂത്തുപറമ്പ്,  എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍
Views: 603
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024