Mobirise Website Builder v4.9.3
CINEMA05/12/2019

“കേരള എക്സ്പ്രസ്സ്” ചിത്രീകരണം ആരംഭിച്ചു

നവാഗതനായ അക്ഷയ് അജിത് സംവിധാനം ചെയ്യുന്നു. സൗഹൃദ കൂട്ടായ്മയുടെ കഥയാണ് ചിത്രം
Sumeran P R
പുതുമയാര്‍ന്ന പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന 'കേരള എക്‌സ്പ്രസ്സ്' സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.

ആദിദേവ് സിനിമാസിന്റെ ബാനറില്‍ഷംസുദ്ദീന്‍ എം. നിര്‍മ്മിക്കുന്ന 'കേരള എക്‌സ്പ്രസ്സ്' നവാഗതനായ അക്ഷയ് അജിത് സംവിധാനം ചെയ്യുന്നു. ശ്രദ്ധേയങ്ങളായ ഒട്ടേറെ ഷോര്‍ട് ഫിലിമുകള്‍ സംവിധാനം ചെയ്ത അക്ഷയ് അജിത്തിന്റെ പ്രഥമ ചിത്രമാണ് 'കേരള എക്‌സ്പ്രസ്സ്'. പുതുമുഖ താരങ്ങള്‍ക്കുപുറമേ മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. പ്രണയവും സൗഹൃദവും ഇതിവൃത്തമാക്കി മലയാളത്തില്‍ ഒട്ടേറെ സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍നിന്നെല്ലാം വ്യത്യസ്തമാണ് 'കേരള എക്‌സ്പ്രസ്സ്' എന്ന് സംവിധായകന്‍ വ്യക്തമാക്കി. സൗഹൃദ കൂട്ടായ്മയുടെ കഥയാണ് ചിത്രം പറയുന്നത്. അവരുടെ ഒത്തുചേരലിന്റെ ഇടമാണ് 'കേരള എക്‌സ്പ്രസ്സ്' എന്ന കോഫീ ഷോപ്പ്. സൗഹൃദത്തിന് പുറമെ പ്രണയവും ഈ കൂട്ടായ്മയുടെ ബന്ധങ്ങളെ കൂടുതല്‍ ദീപ്തമാക്കുന്നു. പുതുതലമുറയുടെ എല്ലാ അഭിരുചികളുമുള്ള ഈ കൂട്ടായ്!മയില്‍ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന പഴയ തലമുറയുടെ നന്മകളുമുണ്ടെന്നത് മറ്റൊരു പുതുമയാണ്.

ഇഷാന്‍ ദേവ്, മന്‍പ്രീത്
ചുറ്റും നടക്കുന്ന സംഭവങ്ങളോടും വ്യക്തികളുടെ പ്രയാസങ്ങളോടും ഇവര്‍ പ്രതികരിക്കുന്നു. അങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ന്യൂജെന്‍ കൂട്ടായ്മ കൂടിയാണ് ഈ കളിക്കൂട്ടുകാര്‍. അടിച്ചുപൊളി കൂട്ടുകെട്ടാണെങ്കിലും അവരില്‍ നന്മയുടെ പ്രകാശമുണ്ട്. അതുകൊണ്ടാണ് അവര്‍ക്കിടയിലേക്ക് യാദൃശ്ചികമായി കടന്നുവന്ന ഒരു യുവതിയുടെ സംഘര്‍ഷഭരിതമായ ജീവിതത്തിന് കൈത്താങ്ങാവാന്‍ അവര്‍ തയ്യാറായത്. ഇഷാന്‍ ദേവ് ആണ് ചിത്രത്തില്‍ നായകന്‍. (മനു) നായിക ബോളിവുഡിലെ ശ്രദ്ധേയ താരം മന്‍പ്രീത് ആണ്. (മിഴി) സംവിധായകന്‍ അക്ഷയ് അജിത് ശ്രദ്ധേയമായ വേഷവും ചെയ്യുന്നുണ്ട്. മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന 'കേരള എക്‌സ്പ്രസ്സ്' സസ്‌പെന്‍സും ത്രില്ലും ആക്ഷനുമുള്ള ഒരു ഫാമിലി എന്റര്‍ടൈനറാണ്. ഒരു കൂട്ടായ്മയിലെ രസകരമായ സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവരുന്ന ഒരു സംഭവം ചിത്രത്തെ അടിമുടി മാറ്റിമറിക്കുകയാണ്. പുതുമയും ഒട്ടേറെ വ്യത്യസ്തതകളുമുള്ള 'കേരള എക്‌സ്പ്രസ്സ്' പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായിരിക്കും. കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ സന്തോഷം തോന്നിപ്പിക്കുന്ന ചിത്രമായിരിക്കും 'കേരള എക്‌സ്പ്രസ്സ്' എന്ന് സംവിധായകന്‍ അജയ് അജിത് ചൂണ്ടിക്കാട്ടുന്നു.

കൊച്ചി, ബാംഗ്ലൂര്‍, പാലക്കാട് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിക്കുന്നത്.

അക്ഷയ് അജിത്, ഇഷാന്‍ ദേവ്, മന്‍പ്രീത്, സിദ്ദിഖ്, റിയാസ് ഖാന്‍, രോഹിത് രവീന്ദ്രന്‍ തുടങ്ങിയവരാണ് താരങ്ങള്‍. ബാനര്‍ ആദിദേവ് സിനിമാസ്, സംവിധാനം അക്ഷയ് അജിത്, നിര്‍മ്മാണം ഷംസുദ്ദീന്‍ എം, കഥ, തിരക്കഥ, സംഭാഷണം സൗരവ് ഉണ്ണികൃഷ്ണന്‍, അരുണ്‍ പി, ഛായാഗ്രഹണം അമല്‍ ജയ്‌സണ്‍, സംഗീതം വിമല്‍ പി. കെ, ഗാനരചന ആദര്‍ശ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍, സഹസംവിധാനം അഫ്‌നാന്‍ പാലൂര്‍, പി ആര്‍ ഒ പി. ആര്‍. സുമേരന്‍, മേക്കപ് എല്‍ദോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ശരത്, സ്റ്റില്‍സ് ജോജോ സ്‌കറിയ, കോ0 ഡിസൈനര്‍ പ്രിയ അഞ്ജലി  എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
Views: 1144
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
L ONLY