ചെറിയാൻ കല്പകവാടി
തിരുവനന്തപുരം: 1987 ൽ ഹിറ്റ് ചിത്രം സർവ്വകലാശാലയുടെ തിരക്കഥയെഴുതികൊണ്ട് കടന്നു വന്ന ചെറിയാൻ കല്പകവാടി ലാൽസലാം, മിന്നാരം, പക്ഷേ, ഉള്ളടക്കം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് വേണ്ടി തൂലിക ചലിപ്പിച്ചിരുന്നു. 2012 ഞാനും എന്റെ ഫാമിലിയും എന്ന ചിത്രത്തിനുവേണ്ടിയാണ് അവസാനം തിരക്കഥയെഴുതിയത്. മൂന്നു പതിറ്റാണ്ട് നീളുന്ന സിനിമാജീവിതത്തിൽ 14 ചിത്രങ്ങളുടെ എഴുത്ത് നിർവഹിച്ച അദ്ദേഹാം ചലച്ചിത്രമേളയുടെ സ്ഥിരം സാന്നിധ്യമാണ്. ഈ മേളയിൽ അദ്ദേഹത്തിനെ കണ്ടുമുട്ടിയപ്പോൾ.
നീണ്ട ഗ്യാപ്പാണല്ലോ? കാരണം?
14 പടങ്ങൾക്ക് തിരക്കഥയെഴുതി ഇപ്പോൽ ഒരു ഗ്യാപ്പിന്റെ സമയമാണ്. പുതിയ തലമുറയുടെ കഥയുമായി പറ്റാത്തതുകൊണ്ടായിരിക്കാം. നമുക്ക് കഥയും പറഞ്ഞു നടക്കാൻ പറ്റില്ല ആരെങ്കിലും നമ്മുടെ അടുത്ത വന്നെങ്കിലല്ലേ എഴുതാൻ പറ്റു . ഉടനെ തിരിച്ചുവരവുണ്ടാകും. അതിനെകുറിച്ച് സംസാരിച്ചിട്ടുണ്ട്. നമ്മുക്ക് ആലപ്പുഴയിൽ കല്പകവാടി എന്ന പേരിൽ ഒരു ഹോട്ടലുണ്ട്. അതിന്റെ കാര്യങ്ങൾ നോക്കണം. ഫുൾ ടൈം എൻഗേജിടാണ്. അതാണ് വിട്ടുനിൽക്കാനുള്ള പ്രധാനകാര്യം.
സംവിധാനം പ്രതീക്ഷിക്കാമോ?
ചിലപ്പോൾ സംവിധയാകാനും ആകും.ആയെന്നിരിയ്ക്കും. അതിനുള്ള ശ്രമങ്ങളൊക്കെയുണ്ട്.
ചലച്ചിത്രമേളയിലെ സാന്നിധ്യം
ഇരുപത്തിരണ്ടാമത്തെ വർഷമാണ് ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നത്. ലോക സിനിമയിൽ എന്താണ് നടക്കുന്നതെന്നറിയണ്ടേ. മനുഷ്യ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാനും, ഒരിക്കലും തീരാത്ത ഒരു സമസ്യയല്ലേ മനുഷ്യ ജീവിതം അത് എല്ലാ വർഷവും കാണുക .
എഴുത്തുകാർക്ക് നേരെയുള്ള ആക്രമണം
അത് നമ്മുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഒരു കാര്യമാണ്. അത് ഒരിക്കലും സമ്മതിച്ചു കൊടുക്കാവുന്ന കാര്യമല്ല. അത് ഒരു ഫാസിസമാണ് അതിനെതിരെ എല്ലാവരും ശബ്‍ദമുയർത്തുക തന്നെ വേണം.