CINEMA12/12/2015

പ്രേംനസീറിനെക്കൊണ്ട് 18 റീടേക്ക്,മോഹൻലാൽ മേക്കപ്പണിഞ്ഞു വെറുതെയിരുന്നു

ayyo news service
തുലാഭാരം സിനിമക്ക് രാഷ്ടപതിയുടെ പുരസ്കാം സ്വീകരിച്ചു മടങ്ങിയെത്തിയ  വിൻസന്റ്  മാസ്റ്ററെ മദ്രാസ് എയര്പോർട്ടിൽ  സ്വീകരിക്കുന്നു. മാലയിടാൻ ഒരുങ്ങുന്നത് അടൂർ പത്മകുമാർ. തങ്കപ്പൻ മാസ്റ്റർ, വിൻസന്റ് മാസ്റ്ററൂടെ  ഭാര്യ എന്നിവര് സമീപം.

വിൻസന്റ് മാസ്റ്റർ  സംവിധാനം ചെയ്ത മുറപ്പെണ്ണ്, അസുരവിത്ത്‌, തുലാഭാരം,അന്നൈവേളാങ്കണ്ണി,കൊച്ചുതെമ്മാടി, ശ്രീകൃഷ്ണപ്പരുന്ത് എന്നീ ആറു സിനിമകളിൽ പ്രൊഡക്ഷൻ കണ്‍ട്രോളറായി പ്രവര്ത്തിച്ച അടൂർ പത്മകുമാർ ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേളക്കിടയിൽ വിൻസന്റ് മാസ്റ്ററൂടെ കുറച്ചോർമ്മകൾ  അയ്യോ!യോട് പങ്കുവച്ചു .

അടൂർ പത്മകുമാർ ഇന്ന്

സിനിമയോട്  വിൻസന്റ് മാസ്റ്ററിനുള്ള ആത്മാർഥത മറ്റൊരു സംവിധായകനിലും തനിക്കു കാണാൻ കഴിഞ്ഞിട്ടില്ലെന്ന്  മൂന്ന് പതിറ്റാണ്ടിലധികമായി രാമുകാര്യാട്ട്, ശശികുമാർ, എ ബി രാജ്, എൻ ശങ്കരൻ നായ, ഹരിഹരൻ തുടങ്ങിയ   സംവിധായകരുടെതുൾപ്പെടെ 50 ലധികം ചിത്രങ്ങളിൽ നിര്മാണം നിയന്ത്രിച്ച പത്മകുമാർ പറഞ്ഞു.

സംവിധാനത്തിൽ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയാറാകില്ല. സ്ക്രിപ്റ്റിൽ പറയുന്ന കാര്യങ്ങൾ കൃത്യമായും ഉണ്ടെങ്കിൽ മാത്രമേ അദ്ദേഹം ഷൂട്ട് ചെയ്യു.  അത് സെറ്റിൽ എത്തിക്കാതെ വന്നാൽ  ആളിന്റെ വേറൊരു മുഖമായിരിക്കും നമ്മൾ കാണേണ്ടി വരിക.  ഷൂട്ടിങ്ങ് കഴിഞ്ഞാലോ ഇത്രയും സ്നേഹമുള്ള ഒരു മനുഷ്യൻ വേറെയുണ്ടാകില്ല

പൂർണമായും പൂർത്തികാരിച്ച സ്ക്രിപ്റ്റ് വച്ചേ മാസ്റ്റർ ഷൂട്ട് ചെയ്യാറൂള്ളൂ.  പിന്നീടതിൽ ഒരു വെട്ടും തിരുത്തും ഉണ്ടാകില്ല.  അതിനദ്ദേഹം അനുവദിക്കുയുമില്ല.  അതിനുവേണ്ടി പല ഡിസ്കഷനും നടത്തിയാണ് സ്ക്രിപ്റ്റ് പൂർത്തിയാക്കുന്നത്.  ഒരു സിനിമയുടെ സമയം 2.30 മണിക്കൂർ ആണെങ്കിൽ സ്റ്റോപ്പ്‌വാച്ച് വച്ച് എല്ലാവരും കൂടെയിരുന്നു വായിച്ചാണ് ഫൈനൽ സ്ക്രിപ്റ്റ് മാസ്റ്റർ തയ്യാറാക്കുന്നത്.  സ്ക്രിപ്റ്റിൽ പറയുന്ന കാര്യങ്ങളെ അദ്ദേഹം ചിത്രീകരിക്കു.  അതിൽ ഒരു മാറ്റവും വരുത്തില്ല.  സ്ക്രിപ്റ്റിൽ ഉള്ളതുപോലെ വേണമെന്ന അദ്ദേഹത്തിന്റെ നിര്ബന്ധബുദ്ധിയിൽ താരങ്ങളും പെടും. 

നിർമാതാവ് ശോഭന പരമേശ്വരൻ നായരും വിസന്റ് മാസ്റ്ററും. ഇവരുടെ  കൂട്ടുകെട്ട് നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചു.

അതിനൊരുദാഹരണം പ്രേംനസീർ ആണ്.  അസുരവിത്തിന്റെ ചിത്രീകരണത്തിൽ ഒരു ഷോട്ട് ഓക്കേയാക്കാൻ പ്രേംനസ്സീറിനു 18 ടേക്ക് വേണ്ടിവന്നു.  അന്ന് നസീർ 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു നില്ക്കുന്ന പരിചയ സമ്പന്നനായ തിരക്കുള്ള നടനാണ്‌.  ആ നടനെക്കൊണ്ടാണ്  മാസ്റ്റർ അത്രയധികം റീ ടേക്കുകൾ എടുത്തത്.  18 ടേക്ക് കഴിഞ്ഞപ്പോൾ നസീർതന്നെ മാസ്റ്ററിനോട് ചോദിച്ചു ഒരു ടേക്ക് കൂടി എടുത്താലോ എന്ന്.  ഇന്ന് നമുക്ക് അങ്ങനെ ഒരു സംവിധായകനെയും നടനെയും കാണാൻ കഴിയില്ല.

ഒരു നടനോടോ നടിയോടോ പ്രത്യക  പരിഗണന മാസ്റ്ററിനില്ല.  സെറ്റിലുള്ള എല്ലാവരെയും ഒരുപോലെ കാണും.  ജോലിയിൽ മുഴുകിയാൽ മറ്റൊന്നും മാസ്റ്റർ ശ്രദ്ധിക്കാറില്ല.  മാസ്റ്ററിന്റെ ഈ സ്വഭാവം കാരണം ശ്രീകൃഷ്ണപ്പരുന്തിന്റെ സെറ്റിൽ മോഹന്ലാലിന് രാവിലെ മുതൽ താടി ഒട്ടിച്ചു മേക്കപ്പിട്ട് ഒരു ഷോട്ടിൽ പോലും അഭിനയിക്കാതെ  വെറുതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്.   താടി ഒട്ടിച്ചാൽ വെള്ളം പോലും കുടിക്കാൻ കഴിയില്ല.  മാസ്റ്റർ ആ ചിത്രത്തിലെ ചില ട്രിക് ഷോട്ടുകൾ എടുക്കുന്നതിൽ മുഴുകിപ്പോയി.  അതുകാരണം മോഹൻലാൽ മേക്കപ്പിട്ട് വന്നിരിക്കുന്നത് മാസ്റ്റർ ശ്രദ്ധിച്ചതേയില്ല.    മോഹൻലാൽ 35 ദിവസം ഒറ്റഷെട്യൂൾ ഡേറ്റ് നല്കിയ ചിത്രമാണത്.

രാമു കാര്യാട്ട് സംവിധാനം ചെയ്ത അമ്മുവിൻറെ ആട്ടിൻകുട്ടിയുടെ സെറ്റിൽ കാര്യട്ടിനോപ്പം അടൂർ പത്മകുമാർ (വലത് ആദ്യം ). 

അന്നൊക്കെ ഒരു ബ്ലാക്ക് ആൻഡ്‌ വൈറ്റ് സിനിമ എട്ടു പ്രിന്റടക്കം  2.50 ലക്ഷത്തിനു തീർക്കണം.  മാസ്റ്റർ അനാവിശ്യ ചെലവ് ഒഴിവാക്കി കൃത്യമായി ബജറ്റിനു അകത്തുതന്നെ സിനിമ തീർക്കും.  ചിത്രീകരണത്തിന് കൃത്യമായ സമയനിഷ്ഠ അദ്ദേഹം പാലിച്ചിരുന്നു. എന്ന് അടൂർ പത്മകുമാർ പറഞ്ഞു.   

രാജിവ്നാഥിന്റെ ആദ്യ സിനിമ തീരങ്ങൾ,ഹരിഹരൻ സംവിധാനം ചെയ്ത അങ്കുരം,കെ എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സുവർണ ക്ഷേത്രം എന്നീ ചിത്രങ്ങളുടെ നിർമാണ പങ്കാളിയായ പത്മകുമാർ എൻ ശങ്കരൻ നായർ  സംവിധാനം ചെയ്ത ഈ ഗാനം മറക്കുമോ എന്ന ചിത്രം സ്വതന്ത്രമായി നിർമിച്ചു. പക്ഷെ,പ്രേംനസീറിന്റെ അവസാന ചിത്രമായ സുവർണ ക്ഷേത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. മറ്റൊരു സ്വന്തം നിർമാണ ചിത്രമായ ദേവദാസി മുടങ്ങികിടക്കുകയാണ്.  1979 ൽ ഒഎൻവി കുറുപ്പ്-സലിൽചൗധരി ടീമിന്റെ  ആറു സുപ്പർ ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ദേവദാസി ഇതുവരെ ചിത്രീകരണത്തിലോട്ട് കടന്നിട്ടില്ല. ഇന്നും മലയാളികളുടെ ചൂണ്ടിൽ തത്തികളിക്കുന്ന, യേശുദാസും,വാണിജയറാമും ചേർന്ന് പാടിയ ‘പൊന്നലയിൽ അമ്മാനമാടി’ ദേവദാസിയിലെ  ഗാനമാണ്.

തുടർന്ന് 1993 ൽ ഏഷ്യനെറ്റിൽ പ്രൊഡക്ഷൻ കോർഡിനേറ്റർ ഫോർ ഫ്യുച്ചർ ഫിലിം ആയി ജോലിയിൽ പ്രവേശിച്ചപ്പോൾ,  സിനിമ നിർമാണം തത്‌കാലം വിട്ട പത്മകുമാർ 2005 വരെ അവിടെതുടര്ന്നു. ഈ കാലയളവിൽ  1500 ൽ പരം ആദ്യകാല മലയാള സിനിമകൾ വാങ്ങി നല്കി ചാനലിന്റെ ഫിലിം അർക്കൈവ്സിനെ മികച്ചതാക്കിയത് അടൂർ പത്മകുമാറാണ്. ഇപ്പോൾ മറ്റു ചില ചാനലുകൾക്ക് വേണ്ടിയും അതെ ജോലി ചെയ്യുന്നുണ്ട്. പൂർണമയും സിനിമാക്കാരാനായ അടൂർ പത്മകുമാർ പത്തുവർഷമായി  ചലച്ചിത്രമേളയിലെ സ്ഥിരം സന്നിദ്ധ്യമാണ്‌.

                                                                                                                    



Views: 2784
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024