CINEMA27/11/2016

ഐഎഫ്എഫ്കെ റിട്രോയിൽ കെ.എസ്. സേതുമാധവനും കെന്‍ലോച്ചും;കണ്‍ടെംപററി ഫോക്കസില്‍ മിയ ഹാന്‍സെന്‍

ayyo news service
കെ.എസ്. സേതുമാധവന്റെ അടിമകളി നസീറും ശാരദയും
തിരുവനന്തപുരം:മലയാളത്തിന്റെ സംവിധായക പ്രതിഭ കെ.എസ്. സേതുമാധവന് രാജ്യാന്തരചലച്ചിത്ര മേളയുടെ ആദരം.  റിട്രോ വിഭാഗത്തില്‍ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് മലയാളം, ഹിന്ദി, ഒറിയ, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ ചലച്ചിത്ര വിസ്മയം തീര്‍ത്ത സംവിധായകന് ഓര്‍മച്ചിത്രം ഒരുക്കുന്നത്. സേതുമാധവനൊപ്പം ഇംഗ്ലീഷ് സംവിധായകന്‍ 'കെന്‍ ലോച്ചിന്റെ'  ഒന്‍പത് ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മലയാളികള്‍ നെഞ്ചേറ്റിയ സേതുമാധവന്റെ 'അനുഭവങ്ങള്‍ പാളിച്ചകള്‍', 'അച്ഛനും ബാപ്പയും', 'പുനര്‍ജന്മം', 'അടിമകള്‍', 'മറുപക്കം' എന്നീ ചിത്രങ്ങളാണ് വിവിധ ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്.

പ്രേക്ഷകപ്രശംസ നേടിയ 'ഫാദര്‍ലാന്റ്', 'ഹിഡന്‍ അജന്‍ഡ', 'റിഫ്‌റാഫ്', 'ലാന്‍ഡ് ആന്‍ഡ് ഫ്രീഡം', 'ലുക്കിംഗ് ഫോര്‍ എറിക്',  തുടങ്ങിയ ഒന്‍പത് കെന്‍ലോച്ച് ചിത്രങ്ങള്‍ക്കാണ് ഇംഗ്ലീഷ് സ്മൃതിപരമ്പര വിഭാഗത്തില്‍ തിരുവനന്തപുരത്ത് വേദി ഒരുങ്ങുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച ഏഴാമത്തെ ചിത്രമായി ബ്രിട്ടന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്ത 'കെസ്സും' (1969) ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഇതാദ്യമായാണ് കെന്‍ലോച്ച് ചലച്ചിത്രങ്ങള്‍ക്ക് കേരളം സ്മൃതിപരമ്പര ഒരുക്കുന്നത്.

പ്രശസ്ത ഫ്രഞ്ച് സംവിധായികയായ മിയ ഹാന്‍സെന്‍ ലവിന്റെ അഞ്ചു ചിത്രങ്ങളാണ് കണ്‍ടെംപററി ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാന്‍ ചലച്ചിത്ര മേളയില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ 'ദി ഫാദര്‍ ഓഫ് മൈ ചില്‍ഡ്രന്‍' (2009), 'ആള്‍ ഈസ് ഫോര്‍ഗിവന്‍' (2007), ഗുഡ് ബൈ ഫസ്റ്റ് ലവ്' (2011), 'ഏദന്‍' (2014), 'തിങ്‌സ് ടു കം' (2016) എന്നിവയാണ് മേളയിലെ മിയ ഹാന്‍സെന്‍ ചിത്രങ്ങള്‍.

Views: 1682
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024