CINEMA05/02/2016

സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ ഷാന്‍ മരിച്ച നിലയില്‍

ayyo news service
ചെന്നൈ: ഗായികയും സംഗീത സംവിധായകയും അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളുമായ ഷാന്‍ ജോണ്‍സനെ (29)മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ കോടമ്പാക്കത്തെ അശോക് നഗറിലുള്ള ഫ്ളാറ്റിലാണ് രാവിലെ 11.30 ഓടെ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. മൃതദേഹം റോയ്‌പേട്ട നഗര്‍ ജനറാലാസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവിന്റേയും സഹോദരന്റേയും മരണത്തെത്തുടര്‍ന്ന് മൈസൂരുവിലെ ജോലി ഉപേക്ഷിച്ച് ചെന്നൈയില്‍ ജോലിയോടൊപ്പം സംഗീത രംഗത്തും സജീവമാകുകയായിരുന്നു.

ഹിസ് നെയിം ഈസ് ജോണ്‍ എന്ന ചിത്രത്തിലൂടെയാണ് ഷാന്‍ സംഗീത സംവിധായകയായത്. പ്രയിസ് ദ ലോര്‍ഡ്, തിര എന്നീ മലയാള ചിത്രങ്ങളിലും ഏതാനും തമിഴ് സിനിമകളിലും പാടിയിട്ടുണ്ട്.   2011 ആഗസ്തിലാണ് ജോണ്‍സണ്‍ അന്തരിച്ചത്. 2012 ഫിബ്രവരിയില്‍ മകന്‍ റെന്‍ ജോണ്‍സണും ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു.


Views: 1687
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024