സിഡി പ്രകാശനം ദിനേശ് പണിക്കര്‍ നിര്‍വ്വഹിക്കുന്നു
നിതിന്‍ നോബിള്‍ രചനയും ഗാനരചനയും സംഗീത സംവിധാനവും സംവിധാനവും നിര്‍വ്വഹിക്കുന്ന സഫര്‍ എന്ന സിനിമയിലെ ഗാനങ്ങളുടെ ഓഡിയോ സിഡിയുടെ പ്രകാശനം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ചലച്ചിത്ര നടനും നിര്‍മ്മാതാവുമായ ദിനേശ് പണിക്കര്‍ നിര്‍വ്വഹിച്ചു. ഗായകന്‍ വിനുകുമാര്‍ സിഡി ഏറ്റുവാങ്ങി. കിടിലം ഫിറോസ്, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, സിയാഉള്‍ഹഖ്, റഹിം പനവൂര്‍, ആര്‍.ജെ.സുമി, ഡോ.വാഴമുട്ടം ബി.ചന്ദ്രബാബു, ജയ്ഹരി, അജയ് തുണ്ടത്തില്‍, അര്‍ജുന്‍ കൃഷ്ണ, മുന്‍ഷി ഹരീന്ദ്രകുമാര്‍, ജുബൈര്‍ മുഹമ്മദ്, റവ.രുബന്‍, റവ.സന്തോഷ് രാജ്, റവ.ജിബിന്‍ സത്യന്‍, അഭിനന്ദ് നായര്‍ എ.സി തുടങ്ങിയവര്‍ സംസാരിച്ചു
നിതിന്‍ നോബിള്‍
ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ ഒരു യാത്രയെക്കുറിച്ചാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. പരിമിതികളില്ലാത്ത സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും യാത്രയാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ആര്‍ട്ടിസ്റ്റ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഹരിചരണ്‍, നജിം അര്‍ഷാദ്, സിയാഉള്‍ഹഖ്, അര്‍ജുന്‍ കൃഷ്ണ, സുധിന്‍ ഹരിദാസ്, ചിത്ര അരുണ്‍ എന്നിവരാണ് ഈ ചിത്രത്തിലെ ഗായകര്‍.
ആനന്ദ് അനില്‍, ഹരികൃഷ്ണന്‍, സഹില്‍ മിഖ്ദാദ്, ദിനേശ് പണിക്കര്‍, കൊല്ലം സുധി, കിടിലം ഫിറോസ്, വിതുര തങ്കച്ചന്‍, മെറീസ ജോസ്, സിയാ സെലിന്‍, മാസ്റ്റര്‍ അഭിനന്ദ് നായര്‍ എ.സി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
ഛായാഗ്രഹണം: എസ്.എസ്.ജിഷ്ണുദേവ്. അസോസിയേറ്റ് ഡയറക്ടറുമാര്‍: രാജേഷ് വടകോട്, റഷീദ് മട്ടായ. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: നൗനിത്ത് നോബിള്‍, അരവിന്ദ് സൂരജ്, സഹില്‍ മിഖ്ദാദ്. പി.ആര്‍.ഒ: റഹിം പനവൂര്‍.ഫോക്കസ് പുള്ളേഴ്‌സ്: പ്രവീണ്‍, ശിവപ്രസാദ.് മിക്‌സിംഗ്, മാസ്റ്ററിംഗ്: ആമച്ചല്‍ സുരേഷ്. ഒറിജിനല്‍ സ്‌കോര്‍: ശ്രീരാഗ് സുരേഷ്. സ്റ്റുഡിയോ: എസ്.കെ.ആര്‍ സ്റ്റുഡിയോസ്, തിരുവനന്തപുരം. ഡി.ഐ: റ്റിറ്റോ ഫ്രാന്‍സിസ് തൃശൂര്‍. ഡിസൈന്‍: അഡോണ്‍ നെയ്യാറ്റിന്‍കര. കോസ്റ്റ്യൂംസ് : രേവതി തിരുവനന്തപുരം.
പ്രകാശന ചടങ്ങില്‍ പങ്കെടുത്തവര്‍
കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.