ഹ്രസ്വ ചലച്ചിത്രം ഹന്ന സി.ഡി പ്രകാശനം പ്രമോദ് പയ്യന്നൂര്‍ ഇന്ദ്രന്‍സിന് നല്‍കി നിർവഹിക്കുന്നു. ബാദുഷ, മധു മേനോന്‍, താജ് ബഷീര്‍, മായാസുകു, ഉഷ റ്റി.റ്റി, മുഹമ്മദ് ഷാ തുടങ്ങിയവര്‍ സമീപം.
തിരുവനന്തപുരം: അനാഥത്വം അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള ഹ്രസ്വ ചലച്ചിത്രം 'ഹന്ന' സി.ഡി പ്രകാശനം തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നടന്നു. ചലച്ചിത്ര നടന്‍ ഇന്ദ്രന്‍സ് ഹ്രസ്വ ചലച്ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ ഇന്ദ്രന്‍സിന് സി.ഡി നല്‍കി പ്രകാശനം ചെയ്തു. കോണ്‍ടാക്ട് പ്രസിഡന്റ് താജ് ബഷീര്‍ അധ്യക്ഷനായിരുന്നു. മുഹമ്മദ്ഷാ, ചലച്ചിത്ര താരങ്ങളായ മധു മേനോന്‍, രമേശ് ഗോപാല്‍, ഉഷ റ്റി.റ്റി, അഞ്ചു, ചലച്ചിത്ര പി.ആര്‍.ഒ റഹിം പനവൂര്‍, ബാദുഷ, ഡോ.എസ്. അഹമ്മദ്, പനച്ചമൂട് ഷാജഹാന്‍, മായാ സുകു, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മായാസ് സിനിമാസിന്റെ ബാനറില്‍ മായാ സുകു നിര്‍മിച്ച ഈ ഹ്രസ്വ ചിത്രം പ്രേംവിശാല്‍ ആണ് സംവിധാനം ചെയ്തത്.
ഹന്ന പ്രദര്‍ശനോദ്ഘാടനം ചലച്ചിത്ര നടന്‍ ഇന്ദ്രന്‍സ് നിര്‍വഹിക്കുന്നു.
ഇന്ദ്രജിത്ത്, രാമചന്ദ്രന്‍ വെട്ടിയറ, അനില്‍ വെഞ്ഞാറമൂട്, ഗോപന്‍ പനവിള ആനന്ദ് എസ്, മായാസുകു, ദേവിശ്രീ, കെ.പി.എ.സി ലീലാമണി, ട്വിങ്കിള്‍ ജോബിന്‍, മഞ്ജുബിജു എന്നിവരാണ് താരങ്ങള്‍.
സ്‌ക്രിപ്റ്റ് : മിനി ബെന്നി. ഛായാഗ്രഹണം : ജയിംസ് ക്രിസ്. എഡിറ്റര്‍ : അനൂപ് തുളസീധരന്‍. കലാസംവിധാനം:ആനന്ദ്.എസ്, ജാക്‌സണ്‍ജി.തോമസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മായാസുകു. പി.ആര്‍.ഒ: റഹിം പനവൂര്‍. മേക്കപ്പ്: പ്രഭാകരന്‍ പൂജപ്പുര. കോസ്റ്റ്യൂംസ്: സൂര്യ ശ്രീകുമാര്‍. പശ്ചാത്തല സംഗീതം, ശബ്ദമിശ്രണം: രതീഷ്‌കൃഷ്ണ. അസോസിയേറ്റ് ക്യാമറാമാന്‍: ജോയ് സേവ്യര്‍. ഏരിയല്‍ സിനിമാട്ടോഗ്രാഫി: അഭിലാഷ് അശോകന്‍. യൂണിറ്റ്: സൂര്യ വിഷ്വല്‍ മീഡിയ. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ശ്രീകുമാര്‍ ലാല്‍. സ്റ്റില്‍സ് ഗോപന്‍ പനവിള. അസിസ്റ്റന്റ് ഡയറക്ടര്‍: ആകാശ്. സ്റ്റുഡിയോ: ന്യൂ ടിവി. ക്യാമറ അസിസ്റ്റന്റുമാര്‍: അദ്വൈത് ഊരുട്ടമ്പലം, ശേഖര്‍.