സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെ പ്രതികരിക്കാന്‍ പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഹ്രസ്വ ചിത്രമാണ് കോള്‍ 1091. അനു പുരുഷോത്താണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. വോള്‍ക്കാനോ ഇന്റര്‍നാഷണല്‍ ഫ്രെയിംസിന്റെ ബാനറില്‍ വര്‍ക്കല വാവ, ശ്രീകാന്ത് വാരിയപുരം എന്നിവര്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചത്. ഇതിന്റെ രചയിതാവ് ശ്രീകാന്ത് വാരിയപുരമാണ്.
1091 എന്ന ഫോൺ നമ്പരിന്റെ പ്രാധാന്യത്തെക്കുറിച്ച് കസ്തൂരി എന്ന കഥാപാത്രത്തിലൂടെ ഈ ഹ്രസ്വ ചിത്രത്തില്‍ പറയുന്നു. പക്ഷി നിരീക്ഷകയായ കസ്തൂരിയുടെ നേരെ ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെട്ട ചെറുപ്പക്കാരുടെ ആക്രമണമുണ്ടാകുുന്നു. പുത്തന്‍ തന്ത്രവുമായി യുവതലമുറയിലേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കുന്ന ഷാജി എന്ന കഥാപാത്രത്തെ ഈ ചിത്രത്തിലൂടെ സമൂഹത്തിന് മുന്നില്‍ ചോദ്യചിഹ്നമായി അവതരിപ്പിക്കുുന്നു. സമൂഹ തിന്മക്കെതിരെ പോരാടുന്ന കസ്തൂരി സ്ത്രീസമൂഹത്തിന് പ്രചോദനമാകുുന്നുവെന്ന് ഈ ചിത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു . നിയമം കര്‍ശനമാക്കുമ്പോഴും ഇത്തരം ഷാജിമാര്‍ സമൂഹത്തില്‍ വിളയാടുമെുന്നും ലഹരിക്കും പീഡനത്തിനും എതിരെ പോരാടേണ്ടത് ഓരോ പൗരന്റെയും കടമയാണെുന്നും ഈ ഹ്രസ്വചിത്രം വ്യക്തമായ സന്ദേശം നല്‍കുുന്നു. കസ്തൂരിയുടെ ധീരത എല്ലാ പെകുൺട്ടികള്‍ക്കും പാഠമാകണമെുന്നും ഭൗതിക സാഹചര്യം ഉപയോഗിച്ച് അവര്‍ മുന്‍കരുതല്‍ എടുക്കണമെുന്നുമാണ് ഈ ചിത്രം ലക്ഷ്യമിടുതെന്ന് അണിയറക്കാര്‍ പറയുന്നു.
പ്രതിഭാ പ്രകാശ്, പ്രവീൺ തോമസ്, അനില്‍കുമാര്‍ ചേര്‍ത്തല, രാജന്‍ ആലപ്പുഴ, കിരൺ ഇലന്തൂര്‍, വിഷ്ണു കോട്ടയം, കമല്‍, വിജിന്‍ തിരുവനന്തപുരം, സൈമൺ കോശി തിരുവല്ല, രഞ്ജന്‍ ഡി.രാജ്, ഷാജി കോഴഞ്ചേരി, മനു, ആവണി പ്രമോദ് എന്നിവരാണ് പ്രധാന താരങ്ങള്‍.
ഛായാഗ്രഹണം: ജി.കെ.നന്ദകുമാര്‍.എഡിറ്റിംഗ് : ബാബുരാജ്. പ്രൊഡക്ഷന്‍ കൺട്രോളര്‍മാര്‍ : രാജേഷ് മണക്കാട്, വി വൺ സെയ്ദ്. പിആര്‍ഒ: റഹിം പനവൂര്‍. കോസ്റ്റ്യൂം : രാഹുല്‍ കെ.ആര്‍. ബാംഗ്ലൂര്‍. കലാ സംവിധാനം : സുബലന്‍, പ്രമോദ് നീലകണ്ഠന്‍, മേക്കപ്പ്: മനോജ് ഇടത്തിട്ട. പശ്ചാത്തല സംഗീതം : എസ്.എ.രാജീവ്. അസോസ്സിയേറ്റ് ഡയറക്ടര്‍മാര്‍ : വര്‍ക്കല വാവ, സൈമൺ കോശി, സ്റ്റില്‍സ് : റെജി ഓറിയോൺ. പ്രൊഡക്ഷന്‍ മാനേജര്‍ : പ്രദീപ് ടവര്‍. അസോസ്സിയേറ്റ് ക്യാമറാമാന്‍ : രതീഷ് മംഗലത്ത്, അസിസ്റ്റന്റ് ക്യാമറാമാന്‍ : മനു. ടൈറ്റില്‍ ഡിസൈനര്‍ : ജോര്‍ജ്. റീ റിക്കാര്‍ഡിംഗ് സ്റ്റുഡിയോ: ജെറി ജോൺസൺ (കിംഗ്ഡം ഡിജിറ്റല്‍ സ്റ്റുഡിയോ). സൗണ്ട് മിക്‌സിംഗ് : ഉല്ലാസ്. ലൊക്കേഷന്‍ മാനേജര്‍മാര്‍ : മിഥുന്‍രാജ് ഇലന്തൂര്‍, വിജു കോശി, വൈശാഖ് സന്തോഷ്. ആര്‍ട്ട് അസിസ്റ്റന്റ് : അനൂപ് പി.ഇലന്തൂര്‍.