'അന്തരം' ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലിലേക്ക്
Sumeran PR
രാജ്യത്തെ ശ്രദ്ധേയമായ ജയ്പൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലെ മത്സരവിഭാഗത്തിലേക്ക് ഫോട്ടോ ജേര്‍ണലിസ്റ്റ് പി . അഭിജിത്ത് സംവിധാനം ചെയ്ത അന്തരം തെരഞ്ഞെടുത്തു. വിവിധ ഭാഷകളില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളില്‍ മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങളാണുള്ളത്. അതിലൊന്നാണ് അന്തരം. ഇന്ത്യയ്ക്ക് പുറമെ ചൈന, ജപ്പാന്‍, റഷ്യ, സ്വിറ്റ്‌സര്‍ലന്റ്, ജര്‍മ്മനി, നെതര്‍ലന്റ്, കാനഡ, ബ്രസീല്‍, പോര്‍ച്ചുഗല്‍,കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും പതിനാലാമത് ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവെലില്‍(ജെ ഐ എഫ് എഫ് 2022) അരങ്ങേറും. 2022 ജനുവരി 7 മുതല്‍ 11 വരെയാണ് ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവെല്‍ നടക്കുന്നത്.