നിതിൻ നാരായണൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത സംരോഹ എന്ന ചിത്രം ആഗസ്റ്റ് 4 ന് തിയേറ്ററിൽ പ്രദർശനത്തിനെത്തും. ജിഷ. എം പ്രോഡക്ഷൻസിന്റെ ബാനറിൽ ജിഷ.എം.ആണ് ചിത്രം നിർമിച്ചത്. ഒരു ഡീഅഡിക്ഷൻ കേന്ദ്രത്തിൽ പുതുതായി രണ്ട് ചെറുപ്പക്കാർ വരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ സിനിമയിൽ പറയുന്നത്. റിയാസ് പള്ളിത്തെരുവ് നായകനാകുന്ന ചിത്രത്തിൽ രഞ്ജിത് പേയാട്, അജി നെട്ടയം, സലിം പുനലൂർ, ശ്രീജിത്ത് കലൈഅരസ്, മനീഷ് മനു, മഞ്ചൻ കൃഷ്ണ, അനിൽ നെട്ടയം, അസീം നെടുമങ്ങാട്, രവി വാഴയിൽ, ബിജു കാഞ്ഞങ്ങാട്, സുഭാഷ്, കെ. വി.കെ.എളേരി, കണ്മണി രാധാകൃഷ്ണൻ, ശശിധരൻ പാണ്ടിക്കോട്, ജീമോൻ എബ്രഹാം, സജീവ് മംഗലത്ത് , ബാബുദാസ് കൊടോത്, മാസ്റ്റർ അഭിരാം നിതിൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. മുപ്പതിലധികം നാടക കലാകാരൻമാരും ഇതിൽ അഭിനയിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: പ്രദീഷ് ഉണ്ണികൃഷ്ണൻ. എഡിറ്റിംഗ്, ഡി ഐ: ശ്രീജിത്ത് കലൈ അരസ്. ഗാനരചന : യു.നാരായണൻനായർ. സംഗീതം: സജീവ് മംഗലത്ത്.ആലാപനം : റിയാസ്. വി. റ്റി. അസോസിയേറ്റ് ഡയറക്ടർ:അസീം. എസ്. കലാസംവിധാനം:ശ്രീരാജ് കലൈ അരസ്. കോസ്റ്റ്യൂം: പ്രിയ കണ്ണൻ. പി ആർ ഒ :റഹിം പനവൂർ