മുംബൈ:ഈ വര്‍ഷം ബോക്സ്ഓഫീസിൽ വന്‍കുതിപ്പ് നടത്തുമെന്ന് പ്രതീക്ഷിച്ച ഇന്നലെ പ്രദർശനത്തിനെത്തിയ ബോംബെ വെൽവെറ്റിനു ബോക്സ് ഓഫ്സിൽ തണുപ്പൻ പ്രതികരണം.
സൂപ്പർ താരങ്ങളായ രണ്‍ബിർ കപൂര്‍, അനുഷ്ക ശര്‍മ എന്നിവര്‍ ഒന്നിച്ച ബോംബെ വെൽവെറ്റിനു ആദ്യ ദിവസ്സം ചലച്ചിത്ര ആസ്വാദകരിൽ നിന്ന് നല്ല അഭിപ്രായം നേടാൻ കഴിഞ്ഞില്ല . അത് കളക്ഷനിലും പ്രതിഫലിച്ചു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രം 2600 തീയെറ്റെരുകലിലാണ് പ്രദര്‍ശനത്തിന് എത്തിയത്.
നിര്‍മാതാവും സംവിധായകനുമായ കരൻജോഹർ ഈ ചിത്രത്തിൽ ഒരു മികച്ച വേഷം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിട്ടും കാണാൻ എല്ലാ തീയറ്ററിലും പ്രേക്ഷകർ കുറവായിരുന്നു. ആളില്ലാത്തതിനാൽ ചില തീയറ്ററുകളിൽ ഷോ ഒഴിവാക്കുകയും ചെയ്തിരുന്നു. താരനിഭിടവും, വളരെയേറെ കൊട്ടിഘോഷിക്കപ്പെട്ടതുമായ ചിത്രത്തിനു 5.75 കോടി നേടാനേ കഴിഞ്ഞുള്ളൂ. ആദ്യ ആഴ്ച കഴിയുന്നതുവരെ കാത്തിരിക്കാം, ചിത്രത്തിന്റെ മുടക്ക് മുതലെങ്കിലും തിരിച്ചു കിട്ടുമോന്നു അറിയാൻ.