CINEMA16/08/2016

സെപ്തംബര്‍ റിലീസിനൊരുങ്ങി 'ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു'

ayyo news service
ആര്‍. ശരത് രചനയും സംവിധാനവും നിര്‍വഹിച്ച ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു എന്ന ചിത്രം സെപ്തംബര്‍ 30ന് തിയേറ്ററുകളില്‍ എത്തും. ഇന്ദ്രഗുപ്തന്‍ എന്ന ഹാസ്യനടന്റെ കഥയാണ് ഈ സിനിമയിലൂടെ പറയുന്നത്. ചാര്‍ളി ചാപ്ലിന്‍ എന്ന അതുല്യ നടനായി വേഷമിടുക എന്നതാണ് ഇന്ദ്രഗുപ്തന്റെ ഏറ്റവും വലിയ മോഹം. ചാര്‍ളി ചാപ്ലിനെ പോലെ ഇന്ദ്രഗുപ്തന്റെ ബാല്യകാലവും വളരെ ദുരിതപൂര്‍ണമായിരുന്നു. ബാല്യത്തിലേ അച്ഛന്‍ നഷ്ടപ്പെട്ടു. ചാര്‍ളി ചാപ്ലിനാവുക എന്ന വലിയ ലക്ഷ്യം സഫലമാക്കാനായി ഇന്ദ്രഗുപ്തന്‍ നിരന്തരം പരിശ്രമിക്കുന്നു . ചാപ്ലിനെപ്പോലെ ഇന്ദ്രഗുപ്തന്റെ ജീവിതത്തിലും ചില സ്ത്രീകള്‍ കടുന്നുവരുന്നു . ചാപ്ലിന്റെ ജീവിതം പോലെ ഒരുപാട് സമാനതകളുള്ള നടനാണ് ഇന്ദ്രഗുപ്തനും. ചാപ്ലിനാവുക എന്ന
    ഇന്ദ്രന്‍സ്                                                                            പ്രവീണ                                       ഷര്‍വാരി ജാമനിസ്   
സ്വപ്നസാക്ഷാത്കാരത്തിനുവേണ്ടിയുള്ള ഇന്ദ്രഗുപ്തന്റെ അഭിനയജീവിതത്തിലെ യാത്രയിലൂടെ സിനിമയുടെ കഥ മുന്നോട്ട് പോകുന്നു .  ചാര്‍ളി ചാപ്ലിന്റെ അഭിനയ ജീവിതത്തിന്റെ നൂറാം വര്‍ഷത്തില്‍ ആ അനശ്വര നടന്റെ ജീവിതത്തെ തന്റെ ജീവിതവുമായി ബന്ധപ്പെടുത്തി അനുകരിക്കാന്‍ ശ്രമിക്കുന്ന ഒരു ഹാസ്യ നടന്റെ കഥ ഈ സിനിമയിലൂടെ അതീവ ഹൃദ്യമായി അവതരിപ്പിക്കുന്നു . ചാര്‍ളി ചാപ്ലിന്റെ ജീവിതത്തെക്കുറിച്ചുള്ളതല്ല ഈ സിനിമ.  ഇന്ദ്രന്‍സാണ് നായക കഥാപാത്രമായ ഇന്ദ്രഗുപ്തനെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായിക പ്രവീണയാണ്.

പ്രവീണ,ഇന്ദ്രന്‍സ്,അമൃത അനില്‍
എപ്പിക് സിനിമാസിന്റെ ബാനറില്‍ ജ്യോതികൃഷ്ണന്‍, ഡോ. സുമിത്രന്‍, കെ. ലക്ഷ്മിപ്രിയ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചത്. ഡോ. അരുൺകുമാര്‍ ആനടിയില്‍ ആണ് എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍.

നെടുമുടിവേണു, ജഗദീഷ്, പി. ബാലചന്ദ്രന്‍, നന്ദു, മുന്‍ഷി ബൈജു, കൃഷ്ണപ്രസാദ്, കെ.സി. ബേബി, ഡോ. സി. ഉണ്ണികൃഷ്ണന്‍, ഫാദര്‍ ജോര്‍ജ്ജ്, റബീറോ, ആനന്ദന്‍ സുമിത്രന്‍, അഭയ്, പരമേഷ്, ഷര്‍വാരി ജാമനിസ്, ലക്ഷ്മി മേനോന്‍, സോനാ നായര്‍, മാളവിക മേനോന്‍, അമൃത അനില്‍, ജയശ്രീ, ഗായത്രി, നന്ദ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.

ഇന്ദ്രന്‍സ്,ജഗദീഷ്,സോനാ നായര്‍
കഥകിന്റെയും പ്രണയത്തിന്റെയും പശ്ചാത്തലത്തില്‍, രബീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ അഭിസാര്‍ എന്ന ബംഗാളി കവിത കഥകിനുവേണ്ടി രമേഷ് നാരായണന്‍ ചിട്ട'പ്പെടുത്തിയിരിക്കുന്നു എന്നത് ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഡോ. സുരേഷ്‌കുമാറിന്റെ ഗാനം അപര്‍ണാ രാജീവ് ആലപിച്ചിട്ടുമുണ്ട്.

ഷര്‍വാരി ജാമനിസ്
സിനിമാട്ടോഗ്രഫി : സജന്‍ കളത്തില്‍. പശ്ചാത്തല സംഗീതം: ഐസക് തോമസ് കോട്ടുകപ്പള്ളി. എഡിറ്റര്‍ : ശ്രീനിവാസ്. കലാ സംവിധാനം : ഉണ്ണി വിശ്വനാഥ്. കോസ്റ്റ്യൂംസ് : ഇന്ദ്രന്‍സ് ജയന്‍. മേക്കപ്പ് : പട്ടണം ഷാ. സൗണ്ട് മിക്‌സിംഗ് : എന്‍. ഹരികുമാര്‍. പ്രൊഡക്ഷന്‍ കട്രോളര്‍ : ഹരി വെഞ്ഞാറമൂട്.  പിആര്‍ഒ: റഹിം പനവൂര്‍. ഡിസൈന്‍ : ജിസ പോള്‍.  സ്റ്റില്‍സ് : മോഹന്‍ ഫോട്ടോമാന്‍, കഞ്ചന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് : അരുൺ വി.റ്റി.

നന്ദു
ധനം റിലീസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.


Views: 3158
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024