ഒരു പകല്‍കൊണ്ട് ചിത്രീകരിച്ച സംഗീത ഹ്രസ്വചിത്രമാണ് കടവ്. ഇതിന്റെ സംഗീത സംവിധാനം, രചന, സംവിധാനം എന്നിവ നിര്‍വ്വഹിച്ചത് ശ്യാം എസ്.സാലഗം ആണ്. സിനിബി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സോണി ഫ്രാന്‍സിസ് കാഞ്ഞിരപ്പള്ളി ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. കടത്തിനെ ആശ്രയിച്ചു കഴിയുന്ന ഒരു നാടിന്റെ ചിരകാല സ്വപ്നമാണ് ഒരു പാലം എന്നത്. കടവിലെ കടത്തുകാരനായിരുന്ന ചന്ദ്രുവിന്റെ അച്ഛന്റെ പെട്ടെന്നുള്ള വേര്‍പാടില്‍ ചെറുപ്രായത്തില്‍ തന്നെ ചന്ദ്രു ഒറ്റപ്പെടുന്നു. അച്ഛനു പകരം ചന്ദ്രു കടത്തുകാരനാകുന്നു. ചന്ദ്രുവിന് ആശ്വാസമായി ഒരു പെണ്‍കുട്ടിയും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. ഇതാണ് ഈ ഹ്രസ്വചിത്രത്തിലൂടെ പറയുന്നത്.
ശ്യാം എസ്.സാലഗം
സാജന്‍ ഉല്ലല, സി.എം.സുഗുണന്‍ പൊതി, നികില്‍ദാസ് ഇരിങ്ങാലക്കുട, എബിക്‌സണ്‍ തൊടുപുഴ, വിനോദ് ടി.വി.പുരം, നിധുന്‍ പൊടിമറ്റം, ബോബിന്‍ ബോസ് പൊടിമറ്റം, മാസ്റ്റര്‍ അഞ്ചല്‍ മുണ്ടാര്‍, വൈക്കം ദേവ്, അഖില പ്രിന്‍സ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
അഖില പ്രിന്‍സ്, നികില്‍ദാസ് ഇരിങ്ങാലക്കുട
കോട്ടയം മുണ്ടാര്‍, എഴുമാന്തുരുത്ത് എന്നീ പ്രകൃതി സുന്ദരമായ സ്ഥലങ്ങളിലാണ് ഇത് ചിത്രീകരിച്ചത്.
ഗാനരചന : ജയകുമാര്‍ കെ.പവിത്രന്‍. ഗായകന്‍ : രജീഷ് പൂളമണ്ണ. ഛായാഗ്രഹണം, എഡിറ്റിംഗ് : സുമിത്ത് സുരേന്ദ്രന്‍. ഓര്‍ക്കസ്‌ട്രേഷന്‍ : മോന്‍സ്‌രാജ്. പശ്ചാത്തലസംഗീതം : അലക്‌സ് കെ. റിലീസിംഗ് : അനുശ്രീ എന്റര്‍ടെയ്ന്‍മെന്റ്. യൂട്യൂബിലുള്ള ഈ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിക്കഴിഞ്ഞു.
ജയകുമാര്‍ കെ.പവിത്രന്‍