തിരുവനന്തപുരം:സിനിമ ടിക്കറ്റുകളില്‍ സെസ് പിരിച്ച് സംസ്ഥാന സാമൂഹിക പ്രവര്‍ത്തക ക്ഷേമഫണ്ടില്‍ അടയ്ക്കാനുളള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതുപ്രകാരം മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെയുളള സിനിമ തിയറ്ററുകള്‍ പ്രേക്ഷകരില്‍ നിന്നും സെസ് എത്രയുംവേഗം പിരിച്ചു തുടങ്ങണം. ഇരുപത്തിയഞ്ച് രൂപയില്‍ കൂടിയ ഓരോ ടിക്കറ്റിനും മൂന്ന് രൂപ വീതമാണ് സെസ്.
വിനോദനികുതിയും സെസ്സും ശേഖരിച്ച ശേഷം മാത്രമേ തദ്ദേശ സ്ഥാപനം സിനിമാ ടിക്കറ്റില്‍ സീല്‍ പതിക്കാവൂ. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന സെസ് തുക സാംസ്‌കാരിക പ്രവര്‍ത്തക ഫണ്ട് ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടയ്ക്കണം. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കായിരിക്കും. എന്ന് സർക്കുലറിൽ പറയുന്നു