CINEMA23/06/2021

തേള്‍

Rahim Panavoor
ഡയാന ഹമീദ്, നന്ദു ആനന്ദ്
ഷാഫി എസ്. എസ്. ഹുസൈന്‍  രചനയും  സംവിധാനവും  നിര്‍വഹിക്കുന്ന ചിത്രമാണ് തേള്‍. തന്‍വീര്‍ ക്രിയേഷന്‍സിന്റെ  ബാനറില്‍  ജാസിം  സൈനുലാബ്ദീന്‍   ചിത്രം  നിര്‍മിക്കുന്നു . പ്രണയ  പശ്ചാത്തലത്തിലുള്ള ഫാമിലി  സസ്‌പെന്‍സ്  ത്രില്ലര്‍  സിനിമയാണിത്. ബിസിനസുകാരന്‍  ധീരജ് വൈല്‍ഡ്  ലൈഫ്  ഫോട്ടോഗ്രാഫറായ നിരഞ്ജനയെ വിവാഹം  ചെയ്യുന്നതോടെ യുണ്ടാകുന്ന സംഭവവികാസങ്ങളാണ്  ചിത്രത്തിന്റെ  പ്രമേയം.

പത്മകുമാര്‍, ജയകൃഷ്ണന്‍, ഷഫീഖ്,  രമേശ് എന്നിവരാണ്  എക്‌സിക്യൂട്ടീവ്  പ്രൊഡ്യൂസര്‍മാര്‍. നന്ദു ആനന്ദ്,    ഡയാന ഹമീദ് , കോട്ടയം  രമേശ്, പാഷാണം ഷാജി, സാജന്‍ പള്ളുരുത്തി, കോബ്ര സുരേഷ്,  റിയാസ്  നര്‍മകല,  ജോമോന്‍ ജോഷി , ശരവണശക്തി, അംബാനി, സജി വൈഗ, ശ്രീജിത്ത്. ബി,  iജയകൃഷ്ണന്‍,  രമേശ് , റോയ്  പാല, എബിന്‍, അപ്പിഹിപ്പി, ഐശ്വര്യ, ആര്യനന്ദ , സ്മൃതി, മീനാക്ഷി, കീര്‍ത്തന, ശ്രുതിക സുരേഷ്,  സന്ധ്യ, നിഷ, സാറ സീ.റ്റി,  ബേബി തന്‍ഹഫാത്തിമ, ബേബി വിപഞ്ചിക ശ്രീജിത്ത്, ബേബി ഗൗരികൃഷ്ണ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

പാഷാണം ഷാജി,  അംബാനി,  സാജൻ പള്ളുരുത്തി, കോട്ടയം രമേശ്, റിയാസ്  നർമകല , റോയ് പാല
ധീരജ്  എന്ന നായക കഥാപാത്രത്തെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും നിരഞ്ജന എന്ന  നായിക കഥാപാത്രത്തെ  ഡയാന ഹമീദും  അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: വിജീഷ് കപ്പാറ.ഗാനരചന :സുനില്‍ കൃഷ്ണഗാഥ, ചന്ദനം  രവി. .സംഗീതം: അഭി, അനീഷ്. ആലാപനം : ജാസി ഗിഫ്റ്റ്, ഗായത്രി വിനോദ്, വിഭ ബാലചന്ദ്രന്‍, മനു തമ്പി. പശ്ചാത്തല സംഗീതം : ജെ.കെ. കീസ്. മേക്കപ്പ് :സ്വാമിനാഥന്‍. കോസ്റ്റ്യൂംസ് :വാഹിദ്. കലാസംവിധാനം :അടൂര്‍  മണിക്കുട്ടന്‍. എഡിറ്റിംഗ് :ബിബിന്‍ വിശ്വല്‍ ഡോണ്‍സ്. ചീഫ് അസോസിയേറ്റ്  ഡയറക്ടര്‍ : ഷാക്കിര്‍  വര്‍ക്കല.  അസോസിയേറ്റ് ഡയറക്ടര്‍ :ജോമോന്‍ കോട്ടയം. എഫക്ട്‌സ് :രാജ് മാര്‍ത്താണ്ഡം, ഷൈന്‍ ഡി. ജോണ്‍.ആക്ഷന്‍ :ജിറോഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:അരുണ്‍ സിത്താര, അജയഘോഷ് പരവൂര്‍. പി ആര്‍ ഒ : റഹിം  പനവൂര്‍.  തിരുവനന്തപുരം, വാഗമണ്‍, അടൂര്‍  എന്നിവിടങ്ങളിലായി സിനിമയുടെ  ചിത്രീകരണം പൂര്‍ത്തിയായി.
Views: 1776
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024