ആര്‍. സുബ്ബലക്ഷ്മി, മന്‍രാജ്
കേരളാ ഫോക്‌ലോര്‍ അക്കാദമി കണ്ണൂര്‍ പയ്യന്നൂരില്‍ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര ഫോക്‌ലോര്‍ ചലച്ചിത്രോത്സവത്തില്‍ അനു പുരുഷോത്ത് രചനയും സംവിധാനവും നിര്‍വഹിച്ച 'പച്ചത്തപ്പ് 'എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ദിവസം മത്സരവിഭാഗത്തില്‍ ആദ്യചിത്രമായാണ് ഈ സിനിമ പ്രദര്‍ശിപ്പിച്ചത്. സംവിധായകന്‍ അനു പുരുഷോത്ത്, നടന്‍ സൈമണ്‍ കോശി എന്നിവരെ സംഘാടകര്‍ മൊമെന്റോ നല്‍കി ആദരിച്ചു. ചിത്രം കണ്ട പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു. പടയണിയെ കൂടുതല്‍ അടുത്തറിയാനും അതിന്റെ ദൃശ്യ സൗന്ദര്യം ആസ്വദിക്കാനും ചിത്രം അവസരമൊരുക്കിയതായി പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടെന്ന് അനു പറഞ്ഞു. ദേശീയഅന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു.
ചലച്ചിതോത്സവത്തില്‍ സംവിധായകന്‍ അനു പുരുഷോത്തിന് മൊമെന്റോ നല്കുന്നുമധ്യതിരുവിതാംകൂറിലെയും പമ്പാനദിയുടെയും സാംസ്‌കാരിക കലാരൂപമായ പടയണിയെ പശ്ചാത്തലമാക്കിയാണ് പച്ചത്തപ്പ് ഒരുക്കിയത്. ഭുവനേശ്വരി ക്രീയേഷന്‍സിന്റെ ബാനറില്‍ ഡോ: ഉണ്ണികൃഷ്ണപിള്ള കരുനാഗപ്പള്ളി ആണ് ചിത്രം നിര്‍മിച്ചത്. ആര്‍ സുബ്ബ ലക്ഷ്മി, മന്‍രാജ്, മനോജ് കെ പി എ സി, ഭാസി തിരുവല്ല, സൈമണ്‍ കോശി, സെലിന്‍ സൂരജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഡ്വ:വേലായുധന്‍കുട്ടി. ഛായാഗ്രഹണം : ജി. കെ. നന്ദകുമാര്‍.. ചിത്രസംയോജനം :ആദര്‍ശ് വിശ്വ.