CINEMA29/06/2015

ഐ ഡി എസ് എഫ് എഫ് കെ:സമാപനദിവസം 26 ചിത്രങ്ങൾ

ayyo news service
തിരുവനന്തപുരം: 26 ചിത്രങ്ങളാണ് എട്ടാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയുടെ അവസാന ദിനമായ 30   പ്രദര്‍ശനത്തിനെത്തുന്നത്.  

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന മൃഗീയ പീഢനമായ ആസിഡ് ആക്രമണത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'സാക്രഡ്'. ഈ വിഷയത്തെ കേന്ദ്രീകരിച്ച് 10 വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ചിത്രമാണിത്. ഇതോടൊപ്പം മൂന്നു ചിത്രങ്ങളും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ന് (ജൂണ്‍ 30) മല്‍സരത്തിനെത്തും.  

ഷോട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ രണ്ടു ചിത്രങ്ങളും അവസാനദിനം മല്‍സരാവേശം പകരാന്‍ മേളയിലെത്തും. യഥാര്‍ത്ഥ പ്രണയത്തിന് ജീവിതത്തിലുണ്ടാക്കാന്‍ കഴിയുന്ന മാറ്റങ്ങളുടെ കഥ പറയുന്ന 'സീ സീ' എന്ന മലയാള ചിത്രത്തോടൊപ്പം നാല്  ചിത്രങ്ങള്‍ ഷോട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ അഞ്ചാം ദിനം പ്രേക്ഷകന് മുന്നിലെത്തുന്നു. മരുഭൂമിക്ക് സമാനമായ പ്രദേശത്തും ജൈവകൃഷി സാധ്യമാണെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ച ഇതിഹാസതുല്യനായ ഒരു ജീവിതകഥയാണ് 'ലിവിംഗ് ദി ഗ്രീന്‍ ഡ്രീം' എന്ന ചിത്രത്തിന്റെ ഇതിവൃത്തം. 

ഒരു കര്‍ഷകന് ഭൂമിയില്‍ എന്തൊക്കെ മാറ്റം വരുത്താന്‍ സാധിക്കുമെന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ ചിത്രം.  ഷോട്ട് ഡോക്യുമെന്ററി വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇതോടൊപ്പം 4 ചിത്രങ്ങള്‍ കൂടി ഷോട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഭൂതകാലത്തെ ഭയന്ന് ജീവിക്കേണ്ടിവരുന്ന ഒരുവന്റെ മാനസിക സംഘര്‍ഷങ്ങളുടെ കഥ പറയുന്ന 'എവിരിതിംങ്‌സ് ഓള്‍റൈറ്റ്' ഉള്‍പ്പടെ മൂന്നു ചിത്രങ്ങള്‍ രാജ്യാന്തരവിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. 

സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകളെ ഹ്രസ്വചിത്രമേഖലയില്‍ പരിചയപ്പെടുത്തിയ 'റോക്ക്‌സ് ഇന്‍ മൈ പോക്കറ്റ്‌സ്' എന്ന ചിത്രം ആനിമേഷന്‍ വിഭാഗത്തില്‍ കാണികള്‍ക്ക് മുന്നിലെത്തും. അമിത് ദത്ത എന്ന വിശ്വവിഖ്യാത സംവിധായകന്റെ സര്‍ഗ്ഗാത്മകതയില്‍ പിറവിയെടുത്ത മൂന്നു ചിത്രങ്ങള്‍ ഫിലിം മേക്കര്‍ ഫോക്കസ് വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. കൊറിയന്‍ സിനിമയുടെ പുതുതലങ്ങള്‍ പങ്കുവയ്ക്കുന്ന ഓര്‍ഡിനറി ഫാമിലിയുള്‍പ്പടെ മൂന്നു ചിത്രങ്ങളും മേളയുടെ അവസാന മണിക്കൂറുകളെ സമ്പന്നമാക്കും.

Views: 1636
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024