ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുള്‍ പ്രഖ്യാപിച്ചു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിക്കാണ് മികച്ച നടിക്കുള്ള പുരസ്ക്കാരം. അക്ഷയ് കുമാര്‍ ആണ് മികച്ച നടന് (രുസ്തം). മറാഠി ചിത്രം കാസവ് ആണ് മികച്ച ചിത്രം. ദിലീഷ് പോത്തന് സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമാണ് മലയാളത്തിലെ മികച്ച സിനിമ. ജൂറി ചെയര്മാന് പ്രിയദര്‍ശനാണ് അവാര്‍ഡുകള്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
കാട് പൂക്കുന്ന നേരത്തിലെ ശബ്ദലേഖനത്തിനു ജയദേവന് ചക്കാടത്ത് പുരസ്കാരം നേടി. തിരക്കഥയ്ക്കുള്ള പുരസ്ക്കാരം ശ്യാം പുഷ്ക്കരനാണ് (മഹേഷിന്റെ പ്രതികാരം).
മോഹന്‍ലാലിനു സ്പെഷ്യല്‍ ജൂറി അവാര്‍ഡുണ്ട്. പുലി മുരുകന്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനത ഗാരേജ് (തെലുങ്ക്) എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം. പുലിമുരുകന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയിന് മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍ക്കുള്ള പുരസ്കാരം കരസ്ഥമാക്കി.
മികച്ച ബാലതാരങ്ങള്‍: ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം),നൂര്‍ ഇസലാം, മനോഹര. കെ. മികച്ച സഹനടി: സൈറ വാസിം (ദംഗല്‍– ഹിന്ദി).,മികച്ച ഗാനരചയിതാവ്: വൈരമുത്തു., പ്രത്യേക പുരസ്കാരം: മുക്തിഭവന്‍, കട്വി ഹവാ, നീര്‍ജാ.,
മികച്ച ചലച്ചിത്ര സൌഹൃദ സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ തെരഞ്ഞെടുത്തു. ജാര്‍ഖണ്ഡിനു പ്രത്യേക പരാമര്‍ശമുണ്ട്. കഥേതര വിഭാഗത്തില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരെപ്പറ്റിയുള്ള മലയാള സിനിമയ്ക്ക് പ്രത്യേക പരാമര്‍ശമുണ്ട്.
മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം ജോക്കര്‍ നേടി. മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിനുള്ള പുരസ്കാരം പിങ്ക് നേടി. ഗായകനായി സുന്ദര്‍ അയ്യറും ഗായികയായി ഇമാന് ചക്രബര്‍ത്തിയും തെരഞ്ഞെടുക്കപ്പെട്ടു.