വിജിലേഷ് കരയാട്, യമുന ചുങ്കപ്പള്ളി
മനുഷ്യ മോഹത്തിന്റെ കഥ പറയുന്ന ചിത്രമാണ് അരുണ്‍ കിഷോര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ചൂട് '. ബി ജി 9 ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത് . ആന്‍സി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ആറു പുരുഷന്മാര് ആന്‍സിയുടെ ജീവിതമായി അടുപ്പമുള്ളവരാണ്. തനിച്ചു കഴിയുന്ന ആന്‍സിയുടെ ജീവിതയാത്രയാണ് ചിത്രം പറയുന്നത്. ആന്‍സിയുടെയും ആറു പുരുഷന്മാരുടെയും കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകരുമായി സംവദിക്കുന്ന തരത്തിലാണ് അവതരിപ്പിക്കുന്നതെന്ന് സംവിധായകന് അരുണ്‍ കിഷോര്‍ പറഞ്ഞു.
അരുണ്‍ കിഷോര്‍
വിജിലേഷ് കരയാട്, യമുന ചുങ്കപ്പള്ളി , സദാനന്ദന് ചേപ്പറമ്പ് , പിങ്കുപിള്ള, കുമാര്‍ സേതു , റിജേഷ് മാത്യു, അജിത്ത് ജോയ്, ജസ്ന, ഇന്ദു എന്നിവരാണ് പ്രധാന താരങ്ങള്‍. മണി എന്ന ഓട്ടോഡ്രൈവറായി വിജിലേഷ് കരയാട് എത്തുന്നു. ആന്‍സിയെ അവതരിപ്പിക്കുന്നത് യമുന ചുങ്കപ്പള്ളി ആണ്.
വിജിലേഷ് കരയാട്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ : ഡോ: ഗണേഷ്കുമാര് ജെ. ആര്, ബിനു ശിവശക്തി കോട്ടവട്ടം.. ഛായാഗ്രഹണം : സുമിത്ത് ..എഡിറ്റിംഗ് : അപ്പു എന്‍. ഭട്ടതിരി. ശബ്ദലേഖനം : എന്‍. ഹരികുമാര്‍. ഗാനരചന : അന്‍വര്‍ അലി. സംഗീതം : രാം ഗോപാല്‍ ഹരി കൃഷ്ണന്. ആലാപനം: കാര്‍ത്തിക് നാരായണ്‍, പവിത്രാ വിജയ് , നിഖിതാ എ. എസ്, വെരീത്ത് കിഷോര്‍, രൂപ. പശ്ചാത്തല സംഗീതം : ജയസൂര്യ എസ്. ജെ. കലാസംവിധാനം : പ്രമോദ് പുലിമല യില്‍. കോസ്റ്റ്യൂം ഡിസൈന്‍ : ബബി. മേക്കപ്പ് : ലാല്‍ കരമന. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : റ്റൈറ്റസ് അലക്സാണ്ടര്‍. അസോസിയേറ്റ് ഡയറക്ടര്‍ : പിജെ. പ്രൊഡക്ഷന്‍ കണ്ട്രോളര്: ഹരി വെഞ്ഞാറമൂട്. പി ആര് ഒ :റഹിം പനവൂര്‍. പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ : ഹരികുമാര്‍ അമ്പലക്കര, സുനില്‍ അമ്പലക്കര. സ്റ്റീല്‍സ് :മോനൂസ്. ഡിസൈന്‍ :സുനില്‍ നയന
സദാനന്ദന് ചേപ്പറമ്പ് യമുന ചുങ്കപ്പള്ളി
വാളകം, പനവേലി, കൊല്ലം, മലമേല്‍ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
25 വര്‍ഷത്തോളമായി ചലച്ചിത്ര പരസ്യകലാരംഗത്ത് പ്രവര്‍ത്തിക്കുന്ന അരുണ്‍ കിഷോര്‍ ജമീല എന്ന സിനിമയ്ക്കു ശേഷം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത് നിരവധി പരസ്യ ചിത്രങ്ങളും ഡോക്യുമെന്ററികളും കോര്‍പ്പറേറ്റ് ഫിലിമിലും സംവിധാനം ചെയ്ത് ശ്രദ്ധേയനായിട്ടുണ്ട്