നവാഗതനായ ശ്രീകാന്ത് എസ്. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ദി റോംങ് ടേണ്‍. ലോകപ്രസക്തമായ ഒരു വിഷയത്തെ ഗ്രാമീണ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന സിനിമയാണിത് എന്നും പ്രമേയമാകാവുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ഒരു വിഷയം.
ഇറം മൂവിസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിലെ നായകന്‍ വിജയ്ബാബുആണ്. നാദിയ കല്‍ഹാലയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് രവി, ഇര്‍ഷാദ് മൈലാഞ്ചി, അജയഘോഷ് പരവൂര്‍, സോനാ നായര്‍, ഷൈമ ജോയ്, സോണിയ ജോസഫ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
ചിത്രത്തിന്റെ പൂജാകര്‍മം ചിറയിന്‍കീഴ് ശാര്‍ക്കര ദേവിക്ഷേത്രത്തില്‍ നടന്നു. ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ ഭദ്രദീപം തെളിച്ചു. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
തിരുവനന്തപുരം സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാന ത്തില്‍ ഡിപ്ലോമ നേടിയിട്ടുള്ള ശ്രീകാന്ത് എസ്.നായര്‍ പതിനെട്ട് വര്‍ഷത്തോളം പ്രമുഖ സംവിധായകരോടൊപ്പം അസിസ്റ്റന്റായും അസോസ്സിയേറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ശ്രീകാന്ത് സ്വതന്ത്ര സംവിധായകനാകുന്ന സിനിമയാണിത്.
ഛായാഗ്രഹണം : ഹാരിസ് അബ്ദുള്ള. ഗാനരചന : രാജീവ് ആലുങ്കല്‍. സംഗീതം : ബിനു ചാത്തന്നൂര്‍. ഗായകന്‍ : ജി.വേണുഗോപാല്‍. പശ്ചാത്തല സംഗീതം: കൈതപ്രം വിശ്വനാഥന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : എന്‍.ആര്‍.ശിവന്‍. പിആര്‍ഒ : റഹിം പനവൂര്‍. മേക്കപ്പ് : സലിം കടയ്ക്കല്‍. അസോസ്സിയേറ്റ് ഡയറക്ടര്‍ : വി.എസ്. സജിത്ത്‌ലാല്‍. കലാസംവിധാനം : ബാലു. കോസ്റ്റ്യും : സുനില്‍ റഹ്മാന്‍. എഡിറ്റിംഗ് : ശ്യാം ശശിധരന്‍. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ : ടോമി കലവറ, ജയിംസ് കട്ടപ്പന, രാഹുല്‍ കൃഷ്ണ, മിനി വിപിന്‍ പറയ്ക്കല്‍ ചള്ള. സ്റ്റില്‍സ് : ഷാലു പേയാട്. ഫിനാന്‍സ് കണ്‍ട്രോളര്‍ : ധനേഷ് കായംകുളം.
-