Mobirise Website Builder v4.9.3
CINEMA02/03/2017

'ശിര്‍ക്' ഉടന്‍ തിയേറ്ററുകളിലേക്ക്

ayyo news service
അതിഥി റായ്
ഒരു മുസ്ലീം പെൺകുട്ടി അനുഭവിക്കേണ്ടിവരുന്ന  ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥ പറയുന്ന  ചിത്രമാണ് ശിര്‍ക്. നവാഗതനായ മനു കൃഷ്ണയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. എം.ഡി.എ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു കൃഷ്ണ തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

ആധുനിക സ്ത്രീ സമൂഹത്തിന്റെ പരിച്ഛേദമായ നസീറ എന്ന മുസ്ലീം പെൺകുട്ടിയുടെ കഥയാണ് ഈ സിനിമയിലൂടെ പറയുന്നത്.  ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങളെ താലോലിച്ച്, യൗവനത്തെ പ്രണയിച്ച നസീറ. പക്ഷേ, വിധിയുടെ കുത്തൊഴുക്കില്‍പ്പെട്ട് നസീറയുടെ ജീവിതത്തിന്റെ നിറവും മധുര സ്വപ്നങ്ങളും നഷ്ടപ്പെടുത്തേണ്ടിവരുന്നു. ഏകപക്ഷീയമായ വിവാഹ മോചനങ്ങളില്‍ ഇരകളാകുന്ന സ്ത്രീകളുടെ പ്രതിനിധിയാണ് നസീറ. വിവാഹമോചിതയായ പെൺകുട്ടി പിന്നീട് എങ്ങനെ ജീവിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന്  സംവിധായകന്‍ മനു കൃഷ്ണ പറഞ്ഞു. അറബിയുടെ വീട്ടില്‍ കുട്ടികളെ നോക്കുന്ന ജോലിക്കായി വരുന്ന കോഴിക്കോട്ടുകാരിയാണ് നസീറ.

അതിഥി റായ്, സഞ്ജു സലിം
പതിനൊ് വര്‍ഷത്തോളം ബഹ്‌റൈനില്‍ പ്രവാസിയായിരുന്ന മനു കൃഷ്ണ നേരില്‍ കണ്ടതും കേട്ടതുമായ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ദൈവത്തോട് പങ്കു ചേര്‍ക്കുക എന്നതാണ് ശിര്‍ക് എന്ന അറബി പദത്തിന്റെ അര്‍ത്ഥം. മുത്തലാഖ് ചര്‍ച്ചാ വിഷയമാകുന്ന ചിത്രം കൂടിയാണിത്.

ജഗദീഷ്, ഇന്ദ്രന്‍സ്, കലാശാല ബാബു, ഇടവേള ബാബു, മനു കൃഷ്ണ, സഞ്ജു സലിം, മഞ്ജിത്ത് നെയ്തശ്ശേരി, ഷാജിലാല്‍ വിളപ്പില്‍ശാല, വിനോദ് നാരായണന്‍, ഷാജി അസീസ്, കുഞ്ചന്‍ ഷിബു, മാസ്റ്റര്‍ ആത്മജ്, അഫ്‌സല്‍, പ്രജിത്ത്, ജയന്‍, വിനോദ്. എ, സ്വാമിനാഥന്‍ ശേഖര്‍, മധുസൂദനന്‍, മാസ്റ്റര്‍ പ്രണവ് വിപിന്‍, മാസ്റ്റര്‍ ആഹില്‍ ഇസാന്‍, അതിഥി റായ്, ശാന്തകുമാരി, ഫാത്തിമാ ഖമീസ്, ഉഷൈദ, റീബ, ബേബി വര്‍ഷ, ബേബി അംനിത, ബേബി തീര്‍ത്ഥ, ബേബി അമല്‍ ഖമീസ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. നായിക കഥാപാത്രമായ നസീറയെ അവതരിപ്പിക്കുന്നത് കന്നട താരം അതിഥി റായ് ആണ്. അന്യര്‍ക്ക് പ്രവേശനമില്ല, മൈസൂര്‍ കല്യാണം എന്നീ മലയാള ചിത്രങ്ങള്‍ക്കുശേഷം അതിഥി റായ് അഭിനയിക്കുന്ന ചിത്രമാണിത്.         

മനു കൃഷ്ണ, ഉദയന്‍ അമ്പാടി
ഛായാഗ്രഹണം : ഉദയന്‍ അമ്പാടി. ഗാനരചന : രാജീവ് ആലുങ്കല്‍, മനു കൃഷ്ണ. സംഗീതം : സജീവ് മംഗലത്ത്. ഗായകര്‍ : എം.ജി. ശ്രീകുമാര്‍, സുജാ സുരേഷ്. പ്രൊഡക്ഷന്‍ കൺട്രോളര്‍മാര്‍: കിച്ചി പൂജപ്പുര, രാജീവ് കുടപ്പനക്കുന്ന് . പിആര്‍ഒ : റഹിം പനവൂര്‍. എഡിറ്റിംഗ് : ജയചന്ദ്രന്‍ കൃഷ്ണ. മേക്കപ്പ് : ബിനു കരുമം. വസ്ത്രാലങ്കാരം : രാധാകൃഷ്ണന്‍ അമ്പാടി, തമ്പി ആര്യനാട്. കലാസംവിധാനം : പി.കെ. ദീപ്തികുമാര്‍. അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ് : പ്രബിരാജ് മൂടാടി, സന്തോഷ്. അസോസ്സിയേറ്റ് ക്യാമറാമാന്‍ : ശരത് ദേവ്. യൂണിറ്റ്, ലാബ് : ചിത്രാഞ്ജലി. കലാ സംവിധാന സഹായികള്‍: സുകുമാര്‍, സതീഷ്‌കുമാര്‍, ജിജി.

തിരുവനന്തപുരം, കോഴിക്കോട്, ബഹ്‌റൈന്‍ എിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രീകരണം പൂര്‍ത്തിയായ ശിര്‍ക് ഉടന്‍ തിയേറ്ററുകളിലെത്തും.


Views: 3091
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
L ONLY