ബി - നിലവറയും ഷാര്‍ജാപളളിയും സിനിമയുടെ ടൈറ്റില്‍ ലോഞ്ചിംഗ്
നവാഗതനായ സൂരജ് സുകുമാര്‍ നായര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബി - നിലവറയും ഷാര്‍ജാ പളളിയും. ശ്രീപത്മനാഭ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.കെ.ഷിജു (മിനി) ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ഹരി രവീന്ദ്രനും സൂരജ് സുകുമാര്‍ നായരും അരുണ്‍ കായംകുളവും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. തിരുവനന്തപുരത്തുളള ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികളുടേയും ഒരു കൊച്ചു ഡോണിന്റെയും കഥ കോമഡിയുടെ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. കോമഡി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണിത്.
സൂരജ് സുകുമാര്‍ നായര്‍ സുജിത് എസ്.നായര്‍
ചലച്ചിത്ര സംവിധായകന്‍ സുജിത് എസ്.നായര്‍ ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നതാണ് ഒരു പ്രതേ്യകത. കാഷ്, ഒരു കൊറിയന്‍ പടം, വാക്ക് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സുജിത് എസ്. നായര്‍. മധുപാല്‍ തിരക്കഥ എഴുതിയ വാക്ക് എന്ന ചിത്രം സംസ്ഥാന അവാര്‍ഡിന്റെ അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നു.
അര്‍ജുന്‍ നന്ദകുമാര്‍, മണിക്കുട്ടന്‍, മക്ബൂല്‍ സല്‍മാന്‍, ജഗതി ശ്രീകുമാര്‍, എം.എ. നിഷാദ്, അനീഷ് ഗോപാല്‍, ജോമോന്‍ ജോഷി, കോട്ടയം നസീര്‍, ശശി കലിംഗ, പ്രദീപ് കോട്ടയം, ബാലാജിശര്‍മ്മ, വിനീത് വിശ്വന്‍, രാജ്കുമാര്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, ആര്‍.ജെ. ഫിറോസ്, അനീഷ് റഹ്മാന്‍, രതീഷ് വെഞ്ഞാറമൂട്, ആനന്ദ് മന്‍മഥന്‍, സുയോഗ് രാജു, ദീപം മുരളി, സജേഷ് നമ്പ്യാര്‍, ഉമാനായര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ബി - നിലവറയും ഷാര്‍ജാപളളിയും സിനിമയുടെ പൂജ
ഛായാഗ്രഹണം : അരുണ്‍ ടി. ശശി. ഗാനരചന : ഡെന്നീസ് ജോസഫ് കോട്ടയം, കാര്‍ത്തിക് എം.എല്‍., ദിവ്യവല്ലി സന്തോഷ്. സംഗീത സംവിധാനം : പ്രശാന്ത് മോഹനന്‍. ക്രിയേറ്റീവ് ഹെഡ് : സുജിത് എസ്. നായര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : എസ്. മുരുകന്‍. എഡിറ്റിംഗ് : കൈലാഷ് എസ്. ബവന്‍. കലാസംവിധാനം : മനോജ് ഗ്രീന്‍വുഡ്‌സ്. പി.ആര്‍.ഒ: റഹിം പനവൂര്‍. സ്റ്റില്‍സ് : വിഷ്ണു ക്യാപ്ചര്‍ ലൈഫ്. കോറിയോഗ്രാഫി : അനീഷ് റഹ്മാന്‍. പോസ്റ്റര്‍ ഡിസൈന്‍ : പ്രതീഷ് കലഞ്ഞൂര്‍. മീഡിയ ഡിസൈനേഴ്‌സ് : അനീഷ് മോഹനന്‍, ശരത് രമേശ്.
അനാമിക, മന്‍വാ തുടങ്ങിയ നിരവധി ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സൂരജ് സുകുമാര്‍ നായര്‍. സ്‌ക്രീന്‍ ടച്ച് കേരള ഷോര്‍ട്ട് ഫിലിം പ്രീമിയം ലീഗില്‍ പ്രഥമ സീസണിലെ മികച്ച സംവിധായകനായി സൂരജിനെ തെരഞ്ഞെടുത്തിരുന്നു.
ബി - നിലവറയും ഷാര്‍ജാപളളിയും എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ചിംഗും പൂജയും തിരുവനന്തപുരത്ത് നടന്നു. ചലച്ചിത്ര സംവിധായകരായ ജി.എസ്. വിജയന്‍, സുജിത് എസ്. നായര്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, അഭിനേതാക്കളായ മണിക്കുട്ടന്‍, മക്ബൂല്‍ സല്‍മാന്‍, ബാലാജിശര്‍മ്മ, നാരായണന്‍കുട്ടി, ടി.ടി. ഉഷ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
എം.എ. നിഷാദിനെ ജി എസ് വിജയൻ ആദരിക്കുന്നു
വാക്ക് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ ജൂറി പരാമര്‍ശത്തിന് അര്‍ഹനായ എം.എ. നിഷാദ്, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായ എഡിറ്റര്‍ അരവിന്ദ് മന്‍മഥന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും. -