പത്മന്‍ കല്ലൂര്‍ക്കാട്, കിരൺ അരവിന്ദാക്ഷന്പഠിപ്പിച്ച അധ്യാപകനെ, ഒരു ശിഷ്യന്‍ വര്‍ഷങ്ങള്‍ക്കു ശേഷം തേടിപ്പോകുന്ന കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് തെറ്റാലി. ആയില്യം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ രാജ്‌മോഹന്‍ ആണ്. ഗോകുല്‍ വിജയന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചത് രമ്യാ അനിലാണ്. ഗുരുശിഷ്യ ബന്ധത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചുള്ളതാണ് ഈ ഹ്രസ്വചിത്രം. കിരൺ അരവിന്ദാക്ഷന്‍, ജിതേഷ്ദാമോദര്‍, പത്മന്‍ കല്ലൂര്‍ക്കാട്, ശ്രീകുമാര്‍, മാസ്റ്റര്‍ ശിവപ്രിയന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
ഡോ.വിവേക് എന്ന നായക കഥാപാത്രത്തെയാണ് കിരൺ അരവിന്ദാക്ഷന്‍ അവതരിപ്പിക്കുന്നത്. ഫിലിപ്‌സ് ആന്റ് മങ്കിപെന്‍, ജോ ആന്റ് ദ ബോയ്, മുന്നറിയിപ്പ്, രണ്ടു പെൺകുട്ടികള്‍, അവരുടെ രാവുകള്‍ എന്നി ചിത്രങ്ങളില്‍ കിരൺ അഭിനയിച്ചിട്ടുണ്ട്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ അവതരണം.
പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനുമായ ജിതേഷ് ദാമോദര്‍ തെറ്റാലിയില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുുന്നു ജോസഫ് എന്ന അധ്യാപകന്റെ വേഷമാണ് ജിതേഷിന്.
കിരൺ അരവിന്ദാക്ഷന്‍, രമ്യാ അനില്‍, ജിതേഷ് ദാമോദര്‍, രാജ്‌മോഹന്‍, പത്മന്‍ കല്ലൂര്‍ക്കാട് തുടങ്ങിയവർ കാവുകളെക്കുറിച്ചുള്ള പഴമയുടെ പെരുമ എന്ന ഡോക്യുമെന്ററിയിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് രാജ്‌മോഹന്‍. ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥാകൃത്തായ രമ്യാ അനില്‍ കോട്ടയം അയര്‍ക്കുന്നം ഒറവയ്ക്കല്‍ സ്വദേശിനിയാണ്. രമ്യയുടെ ആദ്യ തിരക്കഥയാണിത്.
പൊന്‍മുടി, തിരുവനന്തപുരം പാറ്റൂര്‍, ശ്രീവരാഹം തുടങ്ങിയ സ്ഥലങ്ങളിലായാണ് ഈ ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം. ഛായാഗ്രഹണം: ജിതേഷ് ദാമോദര്‍, ശിവന്‍ വഞ്ചിയൂര്‍, അസോസ്സിയേറ്റ് ഡയറക്ടര്‍: രമേശ് ഗോപാല്‍, പ്രൊഡക്ഷന്‍ കൺട്രോളര്‍ : അനൂപ് മധുസൂദനന്‍. പിആര്‍ഒ: റഹിം പനവൂര്‍. മേക്കപ്പ്: രതീഷ് കമുകിന്‍കോട്, കലാസംവിധാനം :അഭിലാഷ് സി.ബി. രാജേഷ്.എന്‍