1958 കാലഘട്ടത്തിലെ പ്രണയകഥ പറയുന്ന ചിത്രമാണ് നാടന്‍ പ്രേമം. പ്രണയം പശ്ചാത്തലമായുള്ള ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് രവീന്ദ്രന്‍ എരുമേലി ആണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് രവീന്ദ്രന്‍ എഴുതിയ തെമ്മാടിക്കൂട്ടം എന്ന ജനപ്രിയ നോവലിനെ ആസ്പദമാക്കിയാണ് ഇതിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഉണരുക ഫിലിംസിന്റെ ബാനറില്‍ നന്ദാവനം സുശീലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
നാടന്‍ പ്രേമം ചിത്രത്തിന്റെ പൂജാകര്‍മ്മം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു
ശ്രീജിത്ത്, മഥന്‍ലാല്‍, റോബര്‍ട്ട്, അശോക്‌രാജ്, അജയ്കുട്ടി, അനുകുമാര്‍, ജോണി, സുശീലന്‍, രവീന്ദ്രന്‍, മണി, അനില്‍, സുരേഷ്, ഹരിദാസ് വാര്യര്‍, സുരേന്ദ്രന്‍, മോഹനന്‍, രമേശ്, ശിവന്‍, ശ്രീധരന്‍, സ്വാമി ആശാന്‍, മാസ്റ്റര്‍ ഗൗതം, മാസ്റ്റര്‍ ഗൗരവ്, അദ്വൈത മനോജ്, അക്ഷയ, സനില, വര്‍ഷ, സുജിത, സൈന, സുജാത, ശ്യാമള, ശ്രീദേവി, സ്‌നേഹശ്രീ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
ക്രിയേറ്റീവ് ഹെഡ്: ബാബു കുരുവിള, എബിന്‍രാജ്. ഗാനരചന: മുരളീദേവ് കാഞ്ഞിരപ്പള്ളി, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, ശ്രീധരന്‍ നട്ടാശ്ശേരി. സംഗീത സംവിധാനം: മുക്കട വിജയന്‍. ഛായാഗ്രഹണം: ദൃശ്യ തമ്പി, ബൈജി. സഹസംവിധാനം: ഷിബോയ് കോഴിക്കോട്. മേക്കപ്പ്: കിടങ്ങറ സുരേന്ദ്രന്‍. വസ്ത്രാലങ്കാരം: ജിഷി, ലസിത. സംഘട്ടനം: റോബോ. കോറിയോഗ്രാഫി: നയന. പി.ആര്‍.ഒ: റഹിം പനവൂര്‍. സ്റ്റില്‍സ്: മോഹന്‍ദാസ് ഗ്യാലക്‌സി.
രവീന്ദ്രന്‍ എരുമേലി
ചിത്രത്തിന്റെ പൂജാകര്‍മ്മം തിരുവനന്തപുരത്ത് നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദീപം തെളിയിച്ചു. നഗരസഭ കൗണ്‍സിലര്‍ വി.ആര്‍.സിനി, നന്ദാവനം സുശീലന്‍, രവീന്ദ്രന്‍ എരുമേലി, ജേക്കബ് കെ.എബ്രഹാം, പി.ഗോപകുമാര്‍, ശാന്താലയം ഭാസി, തറയില്‍ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നാടന്‍ പ്രേമത്തിലെ താരങ്ങളും അണിയറക്കാരും