ഡോക്കയുമെന്ററി പ്രദർശനത്തിന് ശേഷം സൂര്യ അഭി, സംവിധായകൻ പി അഭിജിത് ലിവിങ് സ്മൈൽ വിദ്യ, ശ്യാമ എന്നിവർ ഒരുമിച്ചപ്പോൾ.
തിരുവനന്തപുരം: അവളിക്കുള്ള ദൂരം ഞങ്ങളുടെ പച്ചയായ ജീവിതമാണ്. അത് ചിത്രീകരിക്കാൻ വന്നപ്പോൾ അഭിജിത്തേട്ടൻ പറഞ്ഞത് അഭിനയം വേണ്ട നിങ്ങളുടെ ജീവിതം പറയണം. പച്ചയായ ജീവിതം തന്നെ കാണിക്കണം. അത് ജനങ്ങൾ അറിയണം എന്നാണ്. ചിത്രം കാണിച്ചിട്ടുള്ള ഒരു വേദിയിൽ പോലും കണ്ണ് നനയാതെ ഒരാളും എണീറ്റിട്ടില്ല. അത്രയും നന്നായിട്ടു നമ്മുടെ ജീവിതം ഒപ്പിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഞങ്ങളോട് അത്ര ക്ളോസ് ആയതുകൊണ്ടാണ് ഞങ്ങൾക്ക് അത് പറയാൻ കഴിയുന്നത്. അല്ലെങ്കിൽ അഭിനയത്തിലൂടെ ഇല്ലാത്തത് പറഞ്ഞു വൾഗർ ആക്കാൻ നോക്കുന്ന ഈ കാലഘട്ടത്തിൽ. അദ്ദേഹം അതൊന്നും നോക്കിയിട്ടില്ല, യാഥാർഥ്യം കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു അതാണ് അദ്ദേഹത്തിന്റെ വിജയം. ഈ മേളയിൽ അദ്ദേഹം ഒന്നാം സ്ഥാനത്ത് എത്തണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അത് അദ്ദേഹം അർഹിക്കുന്നുണ്ട്. മുന്നോട്ടുള്ള യാത്രയിലും അത് ഉണ്ടാവട്ടെ എന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.
ഡോക്യൂമെന്ററിയുടെ പിന്നണി പ്രവർത്തകരായ ശിവജികുമാർ ടി, ജിൽജിത്,കുമാർ, അജയ് മധു എന്നിവരോടൊപ്പം സംവിധായകൻ അഭിജിത്തും സൂര്യയും
ട്രാൻസ്‌ജെൻഡേഴ്സിന് ഒരു വിസിബിലിറ്റിയും ഇല്ലാത്ത സമയത്ത് അവർക്കിടയിൽ ഇറങ്ങിത്തിരിച്ച് ട്രാസ്ജെന്ഡേഴ്സ് ആരാ അവരുടെ സ്വത്വം എന്തെന്ന് തിരിച്ചറിയാൻ പ്രയത്നിയച്ച ഒരു വലിയ മനുഷ്യനാണു അഭിജിത്തേട്ടൻ. അതിലുപരി പറയുകയാണെങ്കിൽ ട്രാൻസ്‌ഗെൻഡേഴ്സിന് ഒരുനേരത്തെ ആഹാരം കൊടുത്തിട്ടുള്ളത് ആരാണെന്ന് ചോദിച്ചാൽ അഭിജിത്തേട്ടൻ തന്നെയാണെന്ന് എനിക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ തുടർപഠനമായാണ്. സർക്കാർ മുന്നോട്ട് വന്നതും അതിന്റെ ഫലങ്ങൾ നമ്മളിലേക്ക് അലയടിക്കാൻ തുടങ്ങിയിട്ടുള്ളതും. ഉദാരമനസ്കതയും സ്വത്വത്തെ തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന പത്രപ്രവർത്തകനേക്കാളുപരി അദ്ദേഹം വലിയ ഒരു മനുഷ്യസ്നേഹി ആണ്. നമുക്ക് സമൂഹത്തിൽ കൈവന്ന പുതിയ മാറ്റങ്ങളിൽ അദ്ദേഹത്തിനും വലിയ പങ്കുണ്ട്. അത് നമുക്ക് മാറ്റിവയ്ക്കാനോ മറച്ചുവയ്ക്കാനോ കഴിയില്ല. സ്വന്തം തൊഴിലിലൂടെ ഞങ്ങളുടെ ഐഡറെന്റിറ്റി സമൂഹത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞ അദ്ദേഹത്തോട് ങ്ങളെല്ലാപേരും കടപ്പെട്ടിരിക്കുന്നു.