സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പോലീസ് ഡേ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. സദാനന്ദ സിനിമാസിന്റെ ബാനറിൽ ഷാജി മാറഞ്ചൽ, സജു വൈദ്യൻ, ലീലാകുമാരി എന്നവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
റിട്ടയേർഡ് ഡിവൈഎസ്പി സൈമൺ ഇടിക്കുളയുടെ കൊലപാതകം അന്വേഷിക്കുന്ന എസ്പി ലാൽമോഹൻ. മനുഷ്യത്വമില്ലാത്ത, ഭാര്യയും മകനുംവരെ ഉപേക്ഷിച്ച ഒറ്റയാനെപ്പോലെ ജീവിച്ച ഡിപ്പാർട്ട്മെന്റിലും പുറത്തും നിരവധി ശത്രുക്കളുള്ള പോലീസ് ഉദ്യോഗസ്ഥൻ.സൈമണിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഐറ്റി പ്രൊഫഷണലുകളായ നാലു പെൺകുട്ടികൾ.സൈമൺ ഇടിക്കുള സർവീസിൽ നിന്നു വിരമിക്കുന്നതിന്റെ അടുത്ത ദിവസം കൊലചെയ്യപ്പെടുന്നു.സൈമണിന്റെ സ്വഭാവത്തിന്റെ വിപരീതമാണ് ലാൽ മോഹൻ. എല്ലാവരോടും പോസിറ്റീവായി ഇടപെടുന്ന നല്ലൊരു പോലീസ് ഉദ്യോഗസ്ഥൻ.വളരെ സസ്പെൻസ് നിറഞ്ഞ ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത് മനോജ് ഐ. ജി. ആണ്.
ടിനിടോം, നന്ദു, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, അൻസിബ ഹസ്സൻ, സേതുലക്ഷ്മി, മൻരാജ്, സജു വൈദ്യർ, മീരാനായർ, സൂര്യ, ഷാജി മാറഞ്ചൽ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം : ഇന്ദ്രജിത്ത്. ഗാനരചന : രാജീവ് ആലുങ്കൽ, ജോസ് മോത്ത, ധന്യ സുരേഷ്. സംഗീത സംവിധാനം : ദിനുമോഹൻ, റോണിറാഫേൽ.പശ്ചാത്തല സംഗീതം : റോണി റാഫേൽ.ഗായകർ : ജാസിഗിഫ്റ്റ്, പൂജാ പ്രേം, യാസ്സിൻ നിസാർ. എഡിറ്റിംഗ് : രാകേഷ് അശോക. ചീഫ് അസോസിയേറ്റ് ഡയറക്ടർ :രതീഷ് നെടുമങ്ങാട്. മേക്കപ്പ് : ഷെമി . കലാസംവിധാനം : രാജു ചെമ്മണ്ണൂർ. കോസ്റ്റ്യൂംസ് :റാണാപ്രതാപ്. പ്രൊഡക്ഷൻ കൺട്രോളർ : രാജീവ് കുടപ്പനക്കുന്ന്. പിആർഒ : റഹിം പനവൂർ, വാഴൂർ ജോസ്.സ്റ്റിൽസ് : അനു പള്ളിച്ചൽ. കൊറിയോഗ്രാഫി : ബാലു സിദ്ധാർത്ഥ്. ഫൈറ്റ് : ശരവടി ശരവൺ. .ഡിസൈൻസ് : ആനന്ദ് രാജേന്ദ്രൻ.